ഈ ബാങ്കിൽ നിങ്ങൾക്ക് അക്കൗണ്ട് ഉണ്ടോ? 50 ശാഖകൾ അടച്ച് പൂട്ടുന്നു

ഈ ബാങ്കിൽ നിങ്ങൾക്ക് അക്കൗണ്ട് ഉണ്ടോ? 50 ശാഖകൾ അടച്ച് പൂട്ടുന്നു

0 0
Read Time:2 Minute, 17 Second

മുംബൈ: യെസ്​ ബാങ്കി​െന്‍റ 50 ശാഖകള്‍ അടക്കുമെന്ന്​ അറിയിച്ച്‌​ പുതിയ സി.ഇ.ഒയും മാനേജിങ്​ ഡയറക്​ടറുമായ പ്രശാന്ത്​ കുമാര്‍. ബാങ്കി​െന്‍റ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതി​െന്‍റ ഭാഗമായാണ്​ നടപടിയെന്ന്​ അദ്ദേഹം പറഞ്ഞു. 2021 സാമ്ബത്തിക വര്‍ഷത്തില്‍ ബ്രാഞ്ചുകളുടെ എണ്ണം കുറക്കുമെന്നും പുതിയത്​ തുറക്കില്ലെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്​.

കഴിഞ്ഞ മാര്‍ച്ചിലാണ്​ ബാങ്കി​​െന്‍റ തല​പ്പത്തേക്ക്​ കുമാര്‍ എത്തുന്നത്​. സാമ്ബത്തിക വര്‍ഷത്തി​െന്‍റ രണ്ടാം പാദത്തില്‍ പ്രവര്‍ത്തനചെലവ്​ 21 ശതമാനം യെസ്​ബാങ്ക്​ കുറച്ചിരുന്നു. അത്​ വീണ്ടും കുറക്കാന്‍ ലക്ഷ്യമിട്ടാണ്​ പുതിയ നടപടികള്‍. മുംബൈയി​െല്‍ കോര്‍പ്പറേറ്റ്​ ഓഫീസിലെ രണ്ട്​ നിലകള്‍ തിരികെ നല്‍കിയെന്നും കുമാര്‍ വ്യക്​തമാക്കി.

വാടക ഉള്‍പ്പടെയുള്ളവയില്‍ പരാമവധി ലാഭമുണ്ടാക്കി ചെലവ്​ 20 ശതമാനം വരെ കുറക്കാനാവുമെന്നാണ്​ പ്രതീക്ഷ. ചില ബ്രാഞ്ചുകള്‍ അടുത്തടുത്താണ്​ സ്ഥിതി ചെയ്യുന്നത്​. ഇത്​ ബാങ്കിന്​ ഒട്ടും ലാഭകരമല്ല. ഇത്തരത്തിലുള്ള ബ്രാഞ്ചുകള്‍ അടച്ചു പൂട്ടും. എ.ടി.എം കൗണ്ടറുകളുടെ കാര്യത്തിലും ഇതേ രീതി തന്നെ പിന്തുടരുമെന്നും അദ്ദേഹം പറഞ്ഞു.

2022 സാമ്ബത്തിക വര്‍ഷത്തില്‍ ബാങ്കി​െന്‍റ പ്രവര്‍ത്തനം വ്യാപിപ്പിക്കും. പുതിയ ​ബ്രാഞ്ചുകള്‍ തുടങ്ങു​േമ്ബാള്‍ ഇപ്പോഴുള്ളതിനേക്കാളും ചെറിയവ തുടങ്ങുന്നതിനാവും പ്രാധാന്യം നല്‍കുക. ഡിജിറ്റല്‍ ഇടപാടുകള്‍ കൂടുതലായി പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികളുണ്ടാവുമെന്ന്​ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!