Read Time:1 Minute, 10 Second
ചെന്നൈ: പത്ത് രൂപയ്ക്ക് ബിരിയാണി നല്‍കുമെന്ന് പരസ്യം നല്‍കിയ കട ഉടമ അറസ്റ്റില്‍. പുതിയതായി തുടങ്ങിയ കട ഉദ്ഘാടനം ചെയ്യുന്നതിന്റെ ഭാഗമായാണ് 10 രൂപ നിരക്കില്‍ ബിരിയാണി വില്‍ക്കാന്‍ തീരുമാനിച്ചത്. പരസ്യം കണ്ട് കടയുടെ മുന്നില്‍ ആളുകള്‍ തടിച്ചുകൂടിയതോടെയാണ് കടയുടമയെ പൊലീസ് അറസ്റ്റ് ചെയ്തത്. 29കാരനായ സഹീര്‍ ഹുസൈന്‍ എന്നയാളാണ് അറസ്റ്റിലായത്. ഞായറാഴ്ച തന്റെ കടയില്‍ നിന്ന് ബിരിയാണി വാങ്ങുന്നവര്‍ക്കാണ് സഹീര്‍ ഓഫര്‍ വാഗ്ദാനം ചെയ്തിരുന്നത്.
രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയാണ് ഓഫറിന് സമയം അനുവദിച്ചിരുന്നത്. രണ്ട് മണിക്കൂറിനിടയില്‍ ബിരിയാണി വാങ്ങാന്‍ എത്തിയാല്‍ ഒരു പ്ലേറ്റിന് പത്ത് രൂപ നല്‍കിയാല്‍ മതിയെന്നായിരുന്നു ഇയാള്‍ നല്‍കിയ പരസ്യം.