ന്യൂഡല്‍ഹി: കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി രാജ്യത്ത് സാംസ്കാരിക പരിപാടികള്‍ സംഘടിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി. പുതിയ മാര്‍ഗനിര്‍ദേശത്തിലാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്.
യുഎപിഎ നിലനില്‍ക്കില്ലെന്ന് കോടതി: സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎയ്ക്ക്.
“കലാകാരന്മാര് കോവിഡ് ഇല്ലെന്ന പരിശോധന ഫലം നല്‍കണം.
മേക്കപ്പ് കഴിവതും വീട്ടില്‍ തന്നെ പൂര്‍ത്തിയാക്കണം. ഓഡിറ്റോറിയത്തില്‍ പരമാവധി 200 കാണികളെ മാത്രമേ അനുവദിക്കാവൂ. തുറസായ സ്ഥലങ്ങളില്‍ ആറടി അകലം വിട്ട് മാത്രമേ കാണികളെ ഇരുത്താവൂ. മാസ്കോ ഫേസ് ഷീല്‍ഡോ നിര്‍ബന്ധമായും ധരിക്കണം. വേദിയും സദസും പരിപാടിക്ക് മുന്‍പ് അണുവിമുക്തമാക്കണം.” – മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
അതേസമയം, സംസ്ഥാനങ്ങളിലെ കോവിഡ് സാഹചര്യം അനുസരിച്ച് അതാത് സര്‍ക്കാരുകള്‍ക്ക് പരിപാടികള്‍ക്ക് അനുവാദം നല്‍കാതിരിക്കാമെന്നും കേന്ദ്രം അറിയിച്ചു.