മലകയറുമ്പോൾ മാസ്ക് ധരിക്കേണ്ടതില്ല,  പമ്പാനദിയിൽ കുളിക്കാൻ അനുവദിക്കില്ല ; സുരക്ഷാ മാനദണ്ഡങ്ങൾ വിശദീകരിച്ച് മുഖ്യമന്ത്രി

മലകയറുമ്പോൾ മാസ്ക് ധരിക്കേണ്ടതില്ല, പമ്പാനദിയിൽ കുളിക്കാൻ അനുവദിക്കില്ല ; സുരക്ഷാ മാനദണ്ഡങ്ങൾ വിശദീകരിച്ച് മുഖ്യമന്ത്രി

0 0
Read Time:3 Minute, 29 Second

തിരുവനന്തപുരം: തുലാമാസ പൂജകള്‍ക്കായി നാളെ ശബരിമല നടതുറക്കുന്ന സാഹചര്യത്തില്‍ ഭക്തര്‍ പാലിക്കേണ്ടുന്ന കൊവിഡ് പ്രതിരോധ മാര്‍ഗങ്ങള്‍ വിശദീകരിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. വെര്‍ച്വല്‍ ക്യൂ വഴി രജിസ്റ്റര്‍ ചെയ്ത 250 പേര്‍ക്ക് ഒരു ദിവസം ദര്‍ശനം നടത്താവുന്നതാണെന്നും രജിസ്റ്റര്‍ ചെയ്ത് 48 മണിക്കൂറിനകം കിട്ടിയ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ഭക്തര്‍ കൈയില്‍ കരുത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

ഇങ്ങനെ നിര്‍ദേശിക്കുന്നത് ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കാനല്ലെന്നും കൊവിഡ് വന്ന് പോയവര്‍ക്ക് പലര്‍ക്കും ആരോഗ്യ പ്രശ്നങ്ങളുണ്ടാകാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘മല കയറാന്‍ ആരോഗ്യമുണ്ട് എന്ന് വ്യക്തമാക്കുന്നത് നല്ലതാണ്. രോഗമില്ലാത്തവരായാലും കൊവിഡ് കാലത്ത് പലരും വീട്ടില്‍ത്തന്നെ കഴിഞ്ഞവരാണ്. അതിന്റെ ഭാഗമായി പെട്ടെന്ന് മല കയറിയാലും പ്രശ്നമുണ്ടായേക്കാം. പത്ത് വയസ്സിനും 60 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് ദര്‍ശനത്തിന് അനുവാദമുള്ളത്. വിര്‍ച്വല്‍ ക്യൂവില്‍ ബുക്കിംഗ് നടത്തിയപ്പോള്‍ ദര്‍ശനത്തിന് നല്‍കിയ സമയവും തിയതിയും കൃത്യമായി പാലിക്കണം.’-മുഖ്യമന്ത്രി വിശദീകരിച്ചു.

ദര്‍ശനത്തിന് വരുന്നവര്‍ എല്ലാവിധ കൊവിഡ് സുരക്ഷാമാനദണ്ഡങ്ങളും പാലിക്കണം. മല കയറുമ്ബോ മാസ്ക് ധരിക്കല്‍ പ്രയാസമാണ്. മറ്റെല്ലാ സമയത്തും മാസ്ക് ധരിക്കുകയും വേണം. സാനിറ്റൈസര്‍, മാസ്ക്, കയ്യുറകള്‍ എല്ലാം കരുതണം. അവ വേണ്ടവിധം ഉപയോഗിക്കണം. മല കയറുമ്ബോഴും ദര്‍ശനസമയത്തും പൊലീസ് നല്‍കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്. ദര്‍ശത്തിന് എത്തുന്ന ഭക്തര്‍ കൂട്ടം ചേര്‍ന്ന് സഞ്ചരിക്കാന്‍ പാടില്ലെന്നും നിശ്ചിത അകലം പാലിച്ചേ ദര്‍ശനത്തിന് എത്താവൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.

ശബരിമലയില്‍ തുലാമാസ പൂജയുമായി ബന്ധപ്പെട്ട് പമ്ബ, നിലയ്ക്കല്‍, സന്നിധാനം എന്നിവിടങ്ങളില്‍ ആശുപത്രികള്‍ സജ്ജമാക്കി ആവശ്യമായ ജീവനക്കാരെയും നിയോഗിച്ചു. 48 മണിക്കൂര്‍ മുമ്ബേയുള്ള കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവരെ മാത്രമേ പ്രവേശിപ്പിക്കു. പമ്ബയില്‍ കുളിക്കാനാവില്ല. കുളിക്കാന്‍ പ്രത്യേക ഷവറുകളുണ്ടാകും. വടശ്ശേരിക്കര, എരുമേലി എന്നീ വഴികളിലൂടെ മാത്രമേ ശബരിമലയിലേക്ക് എത്താനാകൂ എന്നും മറ്റെല്ലാ വഴികളും അടച്ചിരിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!