Read Time:1 Minute, 21 Second
ഉപ്പളയിലെ ‘പമ്പേർസ് ഫാക്ടറി’ യുടെ സഹോദര സ്ഥാപനം ബന്തിയോട് പ്രവർത്തനമാരംഭിച്ചു
ഉപ്പള:
ഉപ്പളയിലെ ‘പമ്പേർസ് ഫാക്ടറി’ യുടെ സഹോദര സ്ഥാപനം അനുദിനം വ്യാപാര മേഖലയിൽ വികസന മുന്നേറ്റത്തോടെ കുതിക്കുന്ന ബന്തിയോട് ടൗണിലും പ്രവർത്തനമാരംഭിച്ചു.
പിഞ്ചു കുട്ടികൾ മുതൽ അസുഖം ബാധിച്ച് കിടപ്പിലായ രോഗികൾക്ക് വരെയുള്ള ഡയപേർസ്,ലേഡീസ് പാഡ്സ്,ബേബി പൗഡർ,സോപ്പ് തുടങ്ങിയ വളരെ അത്യാശ്യമായതും,ഒഴിച്ചു കൂടാൻ പറ്റാത്തതുമായ ആവശ്യ സാധനങ്ങളുടെ കലവറയാണ് “പാമ്പേർസ് ഫാക്ടറി”.
പാമ്പേഴ്സ്,മമ്മിപോക്കോ,ടെഡ്ഡി,സ്നഗ്ഗി,വോവ്പർ തുടങ്ങിയ ബ്രാൻഡുകൾ ഇവിടെ ജനങ്ങൾക്ക് വളരെ മികച്ച ഓഫർ വിലയിൽ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് മാനേജിംഗ് ഡയരക്ടർ അറിയിച്ചു. ബന്തിയോട് യു.ആർ മാൾ ബിൾഡിങ്ങിൽ അറ്റ്ലസ് ജ്വല്ലറിയുടെ തൊട്ടടുത്തായിട്ടാണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്.