Read Time:1 Minute, 22 Second
കാസറഗോഡ് : വിദേശ യാത്രകൾക്ക് വിമാന കമ്പനികൾ നിർബന്ധമാക്കിയിരുന്ന RT-PCR കോവിഡ് ടെസ്റ്റ് റിപ്പോർട്ടിൽ നിന്നും മൈക്രോ ഹെൽത്ത് ലാബ് അടക്കം ഇന്ത്യയിൽ നിന്നും നാലോളം ലാബുകളെ അസാധുവാക്കി,ടിക്കറ്റ് എടുത്ത് ടെസ്റ്റ് റിപ്പർട്ടുമായി എയർപോർട്ടിൽ എത്തിയപ്പോഴാണ് എയർ ഇന്ത്യ അടക്കമുള്ള എയർലൈൻസുകളുടെ പുതിയ നിയമം പലരും അറിയുന്നത്. ഇത് മംഗലാപുരം എയർപോർട്ട് വഴി ദുബായിൽ പോകാനെത്തിയ യാത്രക്കാരെയും വലച്ചു. യാത്രക്ക് ഇറങ്ങിയ പലരും യാത്ര ചെയ്യാനാവാതെ തിരിച്ചു വരികയാണുണ്ടായത് .പലരുടെയും വിസ കാലാവധി അവസാനിക്കുന്നതടക്കമുള്ള ബുദ്ധിമുട്ടുകൾ നേരിടുന്നതായി യാത്രക്കാർ പറഞ്ഞു. പലരും മംഗലാപുരത്തിനടുത്ത് തൊക്കോട്ടുള്ള ICMR അംഗീകാരമുള്ള ടെസ്റ്റ് കേന്ദ്രത്തിൽ നിന്നും വീണ്ടും കോവിഡ് ടെസ്റ്റ് നടത്തി യാത്ര തുടരാനുള്ള ശ്രമത്തിലാണ്.