ഷാര്‍ജ: ഐപിഎലില്‍ സിക്സറുകളില്‍ സെഞ്ചുറിയടിച്ച് മലയാളി താരം സഞ്ജു വി. സാംസണ്. പഞ്ചാബിനെതിരായ മത്സരത്തിലാണ് സഞ്ജു സിക്സറുകളില്‍ സെഞ്ചുറി കടന്നത്. സെഞ്ചുറിയിലേക്ക് സഞ്ജുവിന് രണ്ട് സിക്സറുകളുടെ ദൂരം മാത്രമാണ് ഉണ്ടായിരുന്നത്.
നേരിട്ട ആദ്യ ഓവറില്‍ തന്നെ വെസ്റ്റ്ഇന്‍ഡീസ് താരം ഷെല്ട്ടന് ക്രോട്ടലിനെ രണ്ടു തവണ അതിര്‍ത്തി കടത്തിയാണ് സഞ്ജു സിക്സര്‍ സെഞ്ചുറി കുറിച്ചത്. 99 ാം മത്സരത്തിലാണ് സഞ്ജു സെഞ്ചുറി പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഐപിഎലില്‍ ഈ നേട്ടം കൈവരിക്കുന്ന പത്തൊന്‍പതാമത്തെ താരമാണ് സഞ്ജു.
ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ വെടിക്കെട്ട് ബാറ്റിംഗാണ് സഞ്ജു കാഴ്ചവച്ചത്. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ പഞ്ചാബിന്റെ ക്രിസ് ഗെയ്ലിന്റെ പേരിലാണ്. 125 മത്സരങ്ങളില്‍ നിന്നും 326 സിക്സുകളാണ് ഗെയ്ല് അടിച്ചുകൂട്ടിയത്. ഐപിഎലില്‍ 300 സിക്സറുകള്‍ നേടിയ ഏക താരവും ഗെയ്ലാണ്.