ഉയിഗർ മുസ്ലിംകളെ തുടച്ച് നീക്കാനൊരുങ്ങി ചൈന ;സിൻജിയാങ്ങിലെ പള്ളികൾ അടച്ചു പൂട്ടി ; ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്

ഉയിഗർ മുസ്ലിംകളെ തുടച്ച് നീക്കാനൊരുങ്ങി ചൈന ;സിൻജിയാങ്ങിലെ പള്ളികൾ അടച്ചു പൂട്ടി ; ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്

0 0
Read Time:2 Minute, 32 Second

സിന്‍ജിയാങ്: ഭയാനകമായ അതിക്രമങ്ങള്‍ക്ക് ഇരയായിക്കൊണ്ടിരിക്കുന്ന ഒരു ജനവിഭാഗമാണ് ചൈനയിലെ ഉയിഗര്‍ മുസ്ലീങ്ങള്‍. ഉയിഗര്‍ മുസ്ലീങ്ങളെ കൂറ്റന്‍ ക്യാമ്ബുകളില്‍ പാര്‍പ്പിച്ച്‌ അവരുടെ സംസ്കാരത്തെയും മതത്തെയും തുടച്ചു നീക്കാനുള്ള ആസൂത്രിതവും വ്യാപകവുമായ ശ്രമങ്ങളാണ് ചൈനയില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ഐക്യരാഷ്ട്ര സഭ 2018 ആഗസ്റ്റില്‍ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് പ്രകാരം ഏകദേശം പത്ത് ലക്ഷം ഉയിഗൂര്‍ മുസ്ലീങ്ങളാണ് തടവുകാരായി ചൈനയില്‍ കഴിയുന്നത്.

ഇപ്പോഴിതാ ഉയിഗര്‍ സമൂഹത്തെ തുടച്ചുനീക്കാനുള്ള ശ്രമം ചൈന ആരംഭിച്ചതായി അവിടെ നിന്നും പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ചൈന അടുത്ത കാലത്തായി സിന്‍ജിയാങ്ങിലുടനീളമുള്ള നിരവധി പള്ളികള്‍ തകര്‍ക്കുകയും അടച്ചുപൂട്ടുകയും ചെയ്തു.
ഓസ്‌ട്രേലിയന്‍ സ്ട്രാറ്റജിക് പോളിസി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (എഎസ്‌പിഐ) റിപ്പോര്‍ട്ട് ഉദ്ധരിച്ച്‌ ന്യൂയോര്‍ക്ക് ടൈംസ് പുറത്തു വിട്ട കണക്കുകളില്‍ 2017 മുതല്‍ സിന്‍ജിയാങ്ങിലുടനീളം 8,500 ഓളം പള്ളികള്‍ പൂര്‍ണ്ണമായും പൊളിച്ചുമാറ്റിയതായി പറയുന്നു. ഈ മേഖലയിലുള്ള പള്ളികളുടെ മൂന്നിലൊന്നും ഇത്തരത്തില്‍ പൊളിച്ചുമാറ്റി.
മാവോ സെദോങ്ങിന് കീഴില്‍ 1966 മുതല്‍ നിരവധി പള്ളികളും മറ്റ് മത സൈറ്റുകളും നശിപ്പിക്കപ്പെട്ടിരുന്നു. ഉപഗ്രഹ ചിത്രങ്ങള്‍ അടിസ്ഥാനമാക്കിയാണ് എഎസ്പിഐയുടെ റിപ്പോര്‍ട്ട് തയാറാക്കിയത്.
അതേസമയം, സിന്‍ജിയാങ്ങിലെ മതപരമായ സ്ഥലങ്ങള്‍ വ്യാപകമായി പൊളിച്ചുമാറ്റിയെന്ന റിപ്പോര്‍ട്ടുകള്‍ ബീജിംഗ് സര്‍ക്കാര്‍ തള്ളിക്കളയുകയും അതിനെ ‘തികച്ചും അസംബന്ധം’ എന്ന് വിശേഷിപ്പിക്കുകയും ചെയ്തു.

Happy
Happy
0 %
Sad
Sad
100 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!