പുതുക്കിയ പാസ്പോർട്ടുമായി യാത്ര ചെയ്യാൻ എത്തുന്ന പ്രവാസികളെ തടയുന്നത് അവസാനിപ്പിക്കണം; കെ എം സി സി

0 0
Read Time:4 Minute, 21 Second

ദുബായ്: യു.എ.ഇ ലേക്ക് പുതുക്കിയ പാസ്പോർട്ടുമായി യാത്ര ചെയ്യാൻ എത്തുന്ന പ്രവാസികളെ കേരളത്തിലെ വിമാനത്താവളങ്ങളിൽ തടയുന്നത് പ്രതിഷേധർഹമാണെന്ന് ദുബൈ കെ.എം.സി.സി കാസർകോട് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.
യുഎഇയിലേക്ക് പു​തു​ക്കി​യ പാ​സ്​​പോ​ർ​ട്ടു​മാ​യി യാ​ത്ര ചെ​യ്യാ​ൻ എ​ത്തി​യ​വരുടെ അ​നു​മ​തി​ നി​ഷേ​ധി​ച്ച് കേരളത്തിലെ വി​മാ​ന​ത്താ​വ​ള​ങ്ങൾ. കൊ​ച്ചി, കോ​ഴി​ക്കോ​ട്​ വി​മാ​ന​ത്താ​വ​ളി​ൽ നി​ന്ന് എ​യ​ർ ഇ​ന്ത്യ എക്സ്പ്രസ്സ് വി​മാ​ന​ത്തി​ൽ​ യാ​ത്ര ചെ​യ്യാ​ൻ ടി​ക്ക​റ്റു​മാ​യെ​ത്തി​യ​വ​രെ​യാ​ണ്​ തിരിച്ചയച്ചത്. പു​തു​ക്കി​യ പാ​സ്​​പോ​ർ​ട്ട്​ യു.​എ.​ഇ സി​സ്​​റ്റ​ത്തി​ൽ കാ​ണു​ന്നില്ലെന്നും അ​നു​മ​തി ന​ൽ​കാ​ൻ ക​ഴി​യി​ല്ലെ​ന്നു​മാ​ണ്​ എ​മി​ഗ്രേ​ഷ​ൻ ഉദ്യോഗസ്ഥർ പറഞ്ഞത്.

പ​ഴ​യ പാ​സ്​​പോ​ർ​ട്ടും പു​തി​യ​തും ഒ​ന്നി​ച്ച്​ പി​ൻ ചെ​യ്​​ത്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ കാ​ണി​ക്കുന്നതായിരുന്നു രീതി. യു.​എ.​ഇ​യി​ൽ എ​ത്തി​യ ശേ​ഷം 150 ദി​ർ​ഹം ഫീ​സ്​ അ​ട​ച്ച് പു​തി​യ പാ​സ്​​പോ​ർ​ട്ടി​ലേ​ക്ക്​ വി​സ​ മാ​റ്റു​ന്ന രീതിക്കാണ് മാറ്റം വന്നത്. ഇ​തോ​ടെ, പാ​സ്​​പോ​ർ​ട്ട്​ പു​തു​ക്കി​യ​വ​ർ​ക്ക്​ യു.​എ.​ഇ​യി​ലേ​ക്ക് തിരിച്ചു പോകാൻ കഴിയാത്ത സ്ഥിതിയാണുള്ളത്.
പുതുക്കിയ പാസ്പോർട്ട് വിസ പതിച്ച പഴയ പാസ്പ്പോർട്ടും ഒന്നിച്ച് വെച്ചാണ് നാളിതുവരെ യാത്ര ചെയ്തിരുന്നത്. അത് അധികൃതകർക്ക് അറിയാവുന്ന കാര്യവുമാണ്. ഇങ്ങിനെ വരുന്നതിനെയാണ് ഇപ്പോൾ നിരുപാധികം നിഷേധിക്കുന്നത്.
കോവിഡിൻ്റെ ഈ പ്രത്യേക കാലത്ത് ജോലി നഷ്ടപ്പെടുമെന്ന ആശങ്കയിലും ഭീതിയിലും യാത്ര ചെയ്യുന്ന പ്രവാസികൾക്ക് കൂനിന്മേൽ കുരുമായി മാറുകയാണ് അധികൃതരുടെ ഇത്തരം നിലപാട്.
നാടിൻ്റെ സമ്പദ് ഘടനയെ പോറലേൽക്കാതെ സംരക്ഷിക്കുന്ന പ്രവാസികളോട് മനുഷ്യത്വമില്ലാത്ത ഇത്തരം നടപടികളിൽ നിന്നും ഉത്തരവാദപ്പെട്ടവർ പിന്തിരിയണമെന്നും സഹാനുഭൂതിയോടെയുള്ള പെരുമാറ്റം കാത്ത് സൂക്ഷിക്കണമെന്നും ദുബൈ കെ.എം.സി.സി കാസർകോട് ജില്ലാ കമ്മിറ്റി ആവശ്യപെട്ടു.
ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ ഓൺലൈൻ യോഗം
ജില്ലാ ആക്‌ടിംഗ്‌ പ്രസിഡന്റ് റാഫി പള്ളിപ്പുറത്തിൻറെ അദ്ധ്യക്ഷതയിൽ ജില്ലാ പ്രസിഡന്റ് അബ്ദുള്ള ആറങ്ങാടി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു. ജില്ലാ ട്രഷറർ ഹനീഫ് ടീ ആർ മേൽപറമ്പ്, ജില്ലാ ഭാരവാഹികളായ അഡ്വ.ഇബ്രാഹിം ഖലീൽ, മഹമൂദ് ഹാജി പൈവളിക, സീ എച് നൂറുദീൻ, റഷീദ് ഹാജി കല്ലിങ്കാൽ, സലിം ചേരങ്കൈ, യൂസഫ് മുക്കൂട്, അഹമ്മദ് ഇ ബീ, ഫൈസൽ മുഹ്‌സിൻ, ഹസൈനാർ ബീജന്തടുക്ക, അബ്ദുൽ റഹ്‌മാൻ ബീച്ചാരക്കടവ്, അബ്ബാസ് കെ പീ കളനാട്, അഷ്‌റഫ് പാവൂർ, സലാം തട്ടാഞ്ചേരി, മുഹമ്മദ് കുഞ്ഞി എം സീ, ഹാഷിം പടിഞ്ഞാർ , ശരീഫ് പൈക്ക തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. ഓർഗനൈസിംഗ് സെക്രട്ടറി അഫ്‌സൽ മെട്ടമ്മൽ നന്ദി പറഞ്ഞു.

.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!