ഉപ്പള: മഞ്ചേശ്വരം താലൂക്ക് ആശുപത്രിയോടുള്ള അധികാരികളുടെ അവഗണനയിൽ പ്രതിഷേധിച്ച് മംഗൽപാടി ജനകീയ വേദി
ശവമഞ്ച വിലാപയാത്ര നടത്തി. സെപ്റ്റംബർ ഒന്ന് മുതൽ താലൂക്ക് ആശുപത്രിക്ക് മുമ്പിൽ മംഗൽപാടി ജനകീയ വേദി നടത്തുന്ന റിലേ സത്യാഗ്രഹത്തിന്റെ ഭാഗമായാണ് പ്രതീകാത്മകമായി മഞ്ചേശ്വരം താലൂക്ക് ആശുപത്രിയുടെ ‘ശവമഞ്ചം’ വഹിച്ച് താലൂക്ക് ആശുപത്രിക്ക് മുമ്പിൽ നിന്ന് ഉപ്പള ടൗണിലേക്ക് വിലാപയാത്ര നടത്തിയത്.
അഡ്വ: കരീം പൂന അധ്യക്ഷത വഹിച്ചു.
എച്ച് ആർ പി എം ജില്ലാ പ്രസിഡന്റ്
കെ.ബി മുഹമ്മദ് കുഞ്ഞി, എസ് ടി യു ജില്ലാ വൈസ് പ്രസിഡന്റ്
അബ്ദുറഹ്മാൻ ബന്തിയോട്, വെൽഫെയർ പാർട്ടി ജില്ലാ വൈസ് പ്രസിഡന്റ് കെ രാമകൃഷ്ണൻ, മുസ്ലിം യൂത്ത് ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ് കെ.എഫ് ഇഖ്ബാൽ, പി.ഡി. പി സംസ്ഥാന സെക്രട്ടറി എസ്.എം ബഷീർ, അബു തമാം, മഹമൂദ് കൈക്കമ്പ,ഹമീദ് കോസ്മോസ്,സൈനുദ്ദീൻ അട്ക്ക,ഷാജഹാൻ,ഷാനവാസ്,മൻസൂർ കണ്ടത്തിൽ,അഷാഫ് മൂസ,ജബ്ബാർ പത്വാടി,ഉമ്പായി പെരിങ്കടി,ലത്തീഫ് കസായി,അജ്മൽ പൂന, മൂസ അട്ക്ക,അഷ്റഫ് ഉപ്പള ഗേറ്റ്,ഹംസ ഇസ്മായീൽ,അമീർ മാസ്റ്റർ, നൗഷാദ് ഉപ്പള,അഫ്സൽ എച്ച്.എൻ
തുടങ്ങിയവർ സംബന്ധിച്ചു. വിവിധ സംഘടനകളും ക്ലബ്ബുകളും റീത്ത് സമർപ്പിച്ചു.
ഒ.എം റഷീദ് മാസ്റ്റർ സ്വാഗതവും റൈഷാദ് ഉപ്പള നന്ദിയും പറഞ്ഞു.