Read Time:1 Minute, 20 Second
സംസ്ഥാനത്ത് ഇന്ന് 3215 പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു.
കാസറഗോഡ് ജില്ലയിൽ 172 പേർക്ക് രോഗം ബാധിച്ചു.
2532 പേർ രോഗമുക്തി നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 3013 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. രോഗം പുതുതായി ബാധിക്കുന്നവരുടെ എണ്ണം വലിയ തോതിൽ കുറയുന്നില്ലെന്നതിൽ മുഖ്യമന്ത്രി ആശങ്ക പ്രകടിപ്പിച്ചു. 313 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 89 ആരോഗ്യപ്രവർത്തകർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. 12 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 41054 സാമ്പിളുകൾ പരിശോധിച്ചു. 31156 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.
അസാധാരണമായ പ്രശ്നങ്ങൾ കൊവിഡ് സൃഷ്ടിക്കുന്നുവെന്ന് പറഞ്ഞ മുഖ്യമന്ത്രി. സമാനമായ സാഹചര്യം ലോകത്ത് 1918 ലെ സ്പാനിഷ് ഫ്ലൂ ആയിരുന്നുവെന്ന് അഭിപ്രായപ്പെട്ടു.