ഉപ്പള:
മഞ്ചേശ്വരം താലൂക്ക് ആശുപത്രിയോട് അധികൃതർ കാണിക്കുന്ന അവഗണനയ്ക്കെതിരെ മംഗൽപാടി ജനകീയവേദി സംഘടിപ്പിക്കുന്ന അനശ്ചിതകാല റിലേ സത്യാഗ്രഹം പതിമൂന്നാം ദിവസത്തിലേക്ക് കടന്നു. നിരവധി കൂട്ടായ്മകളാണ് സമരപ്പന്തലിലേക്ക് ഐക്യദാർഢ്യവുമായി ദിനേന കടന്നുവരുന്നത്.
ഒരു പ്രദേശത്തെ ജനങ്ങളുടെ ആരോഗ്യ മേഖലയിലെ പുരോഗതിക്ക് ഉതകുന്ന തരത്തിലുള്ള സമരം ആയതിനാൽ ഭരണപക്ഷ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾ ഉൾപ്പെടെയുള്ള ആളുകൾ പിന്തുണയുമായെത്തി. പേരിനൊരു ബോർഡും, ഗേറ്റും അല്ലാതെ താലൂക്ക് ആശുപത്രിയുടെ ലക്ഷണമായി ഇവിടെ ഒന്നുമില്ല.മാറി മാറി വരുന്ന സർക്കാരുകൾ മഞ്ചേശ്വരത്തോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കണം. ലക്ഷ്യം കാണും വരെ സമരവുമായി മുന്നോട്ട് പോകുമെന്ന് മംഗൽപാടി ജനകീയവേദി ഭാരവാഹികൾ പറഞ്ഞു. ഓ. എം. റഷീദ് സ്വാഗതം പറഞ്ഞ ചടങ്ങിൽ റൈഷാദ് ഉപ്പള അധ്യക്ഷത വഹിച്ചു.പി.എം ഖലീൽ പെരിങ്കടി ഉദ്ഘാടനം നിർവഹിച്ചു,അബ്ദുള്ള പെരിങ്കടി, എസ് ടി യു ജില്ല ഉപാധ്യക്ഷൻ അബ്ദുറഹ്മാൻ എന്നിവർ മുഖ്യ അതിഥികളായിരുന്നു.
പെരിങ്ങടി യൂത്ത് വിംഗ് കൂട്ടായ്മയാണ് ഇന്ന് പിന്തുണയുമായി സമരപ്പന്തലിലെത്തിയത്.
ഷാജഹാൻ ബഹ്‌റിൻ , ഷാനവാസ്, അഷാഫ് മൂസ, ഷംസീർ, മുനീർ, നനസീർ,സുബൈർ,തുടങ്ങിയവർ സംസാരിച്ചു. മഹമൂദ് കൈകമ്പ നന്ദി പറഞ്ഞു.