ഉപ്പള:
ഇന്ന് സമര പന്തലിൽ എസ്.ഡി.പി.ഐ മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി രാവിലെ മുതൽ വൈകുന്നേരം വരെ നിറസാന്നിധ്യമായി.മംഗൽപാടി ജനകീയ വേദിയുടെ പ്രവർത്തന ഫണ്ടിലേക്ക് എസ്.ഡി.ഐ മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട് സഹായം കൈമാറിയതും ശ്രദ്ദേയമായി.
രാവിലെയും ഉച്ചക്ക് ശേഷവും വൈകുന്നേരവും മാറി മാറി സമരപന്തലിൽ വന്നിരുന്നു റിലേ സമരത്തിന് എസ്.ഡി.പി.ഐ മാതൃകയായി.
രാവിലെ നടന്ന പരിപാടി മംഗൽപാടി ജനകീയ വേദി ലിഡർ മഹ്മൂദ് കൈക്കമ്പ അദ്ധ്യക്ഷത വഹിച്ചു . SDPI ജില്ലാ വൈസ് പ്രസിഡണ്ട് ഇഖ്ബാൽ ഹൊസങ്കടി ഉദ്ഘാടനം ചെയ്തു.ഹമീദ് (എസ്.ഡി.പി.ഐ ജില്ലാ മെമ്പർ)
മുഖ്യാതിഥിയായിരുന്നു.
കെ.എം അഷ്റഫ് (എസ്.ഡി.പി.ഐ മഞ്ചേശ്വരം പഞ്ചായത്ത് പ്രസിഡണ്ട്)
ബാറക് (മണ്ഡലം ജനറൽ സെക്രട്ടറി)
ലത്തീഫ് (കമ്മിറ്റി മെമ്പർ) എന്നിവർ ആശംസ പ്രസംഗം നടത്തി.
സിദ്ദീഖ് ഹൊസങ്കടി,അസീസ് കടമ്പാർ,യാക്കൂബ് ഉപ്പള,നിസാർ ഹൊസങ്കടി, മംഗൽപാടി ജനകീയ വേദി ലീഡർമാരായ
സൈനുദ്ദീൻ അട്ക്ക ,അഷാഫ് മൂസകുഞ്ഞി എന്നിവർ സംബന്ധിച്ചു.
വൈകുന്നേരം നടന്ന പരിപാടിയിൽ എസ്.ഡി.പി ഐ ജില്ലാ പ്രസിഡണ്ട് അബ്ദുൽ സലാം മുഖ്യാഥിതിയായിരുന്നു. സലീം ബൈദല മുഖ്യ പ്രഭാഷണം നടത്തി. എസ്ഡിപിഐ മംഗൽപാടി പഞ്ചായത്ത് പ്രസി:അബ്ദുൽ അസീസ് ഷിറിയ,സെക്രട്ടറി ഫാറൂഖ് പച്ചമ്പള, ഫാറൂഖ് ഹൊസങ്കടി, പഞ്ചായത്ത് കമ്മിറ്റി അംഗം ഹുസൈൻ അഡ്ക്ക, അഷ്‌റഫ് ഷിറിയ, യൂസഫ് ഷിറിയ, അബ്ദുൽ മുനീർ ഷിറിയ എന്നിവർ സംബന്ധിച്ചു.ഒ.എം റഷീദ് സ്വാഗതവും ഷാജഹാൻ ബഹ്റൈൻ നന്ദിയും പറഞ്ഞു.