എം.സി ഖമറുദ്ധീൻ എം.എൽ.എക്കെതിരെയള്ള കള്ളപ്രചരണം ശക്തമായി നേരിടും ;  യൂത്ത് ലീഗ്

എം.സി ഖമറുദ്ധീൻ എം.എൽ.എക്കെതിരെയള്ള കള്ളപ്രചരണം ശക്തമായി നേരിടും ; യൂത്ത് ലീഗ്

0 0
Read Time:3 Minute, 3 Second

ഉപ്പള: എന്നോ പൂട്ടിപ്പോയൊരു കച്ചവടത്തിന്റെ പേരിൽ എം.സി ഖമറുദ്ധീൻ എം.എൽ. എക്കെതിരെ സി.പി.എം – ബി.ജെ.പി ചേർന്ന് നടത്തുന്ന കള്ള കഥകൾ അപഹാസ്യമാണെന്നും സ്വർണ്ണ കള്ളക്കടത്തിലും അഴിമതിയിലും പീഡനത്തിലും സി.പിഎമ്മിന്റെയും സർക്കാരിന്റെയും മുഖം വികൃതമായപ്പോൾ അതിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് എം.സി ഖമറുദ്ധീനെതിരെ നടത്തുന്ന കള്ള പ്രചരണമെന്ന് മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് എ. മുക്താറും, ജന: സെക്രട്ടറി ബി.എം മുസ്തഫയും പ്രസ്താവിച്ചു. സി.പി.എമ്മിന്റെയും ബി.ജെ.പി യുടെയും പല നേതാക്കളും ജനങ്ങളിൽ നിന്ന് ഷെയർ പിരിച്ചും നിക്ഷേപം സ്വീകരിച്ചും തുടങ്ങിയ വിവിധങ്ങളായ കച്ചവട കഥകളും അതിൽ സംഭവിച്ചതും യൂത്ത് ലീഗിനറിയാം. പക്ഷേ അത് വ്യക്തിപരമായ കാര്യമെന്ന നിലക്കാണ് മുസ്ലിം ലീഗ് പാർട്ടി കാണുന്നത്. കച്ചവടത്തിൽ ലാഭ നഷ്ടങ്ങൾ സ്വാഭാവികമാണ്.ഇത്തരത്തിലുള്ള നൂറ് കണക്കിന് കച്ചവടങ്ങൾ തകർന്ന ചരിത്രം എല്ലാവർക്കുമറിയാം. ഫാഷൻ ഗോൾഡുമായി ബന്ധപ്പെട്ട കാര്യത്തിൽ നിക്ഷേപകർക്ക് നിശ്ചിത കാലയളവിൽ പണം തിരിച്ചു ൽകുമെന്ന് മാനേജ്മെന്റ് വ്യക്തമാക്കിയതാണ്.

https://amzn.to/3he4mzf

കേരളത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസിനു ബന്ധമുള്ള സ്വർണ്ണകള്ളക്കടത്തു കേസിൽ സി.പി.എം- ബി.ജെ.പി പ്രമുഖർ സ്വപ്നയുടെ അടിപ്പാവടക്കടിയിൽ അഭയം കണ്ടെത്തി നാറിയതോടെയാണ് പഴയൊരു കച്ചവടത്തിന്റെ പേരിൽ എം.സി ഖമറുദ്ധീനെതിരെ ആരോപണവുമായി രംഗത്തു വരുന്നത്.
എം.എൽഎ മുൻപ് നടത്തിയ കച്ചവടത്തിലുണ്ടായ പരാജയത്തിൽ നിങ്ങൾക്ക് സന്തോഷിക്കാം പക്ഷേ അദ്ദേഹത്തെ കരിങ്കൊടി കാട്ടാനും വഴി തടയാനുമാണ് സി.പി.എം – ബി.ജെ.പി നീക്കമെങ്കിൽ അതിന് അവർ കനത്ത വില നൽകേണ്ടി വരും. എം.എൽ.എക്കെതിരെ ഇത്തരത്തിലുള്ള പ്രതിഷേധം തുടർന്നാൽ യൂത്ത് ലീഗ് കൈയ്യും കെട്ടി നോക്കി നിൽക്കില്ലന്നും കനത്ത തിരിച്ചടിയുണ്ടാകുമെന്നും യൂത്ത് ലീഗ് എം.സി.ഖമറുദ്ധീൻ എം.എൽ.എക്ക് സംരക്ഷണം ഒരുക്കുമെന്നും യൂത്ത് ലീഗ് നേതാക്കൾ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!