തിരുവനന്തപുരത്ത്  സംഘര്‍ഷം ; വീട്ടമ്മ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

തിരുവനന്തപുരത്ത് സംഘര്‍ഷം ; വീട്ടമ്മ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

0 0
Read Time:1 Minute, 24 Second

തിരുവനന്തപുരം: ( hsqnews.in) തുമ്ബ വലിയ വേളിയില്‍ സംഘര്‍ഷം രൂക്ഷം. സംഘര്‍ഷത്തിനിടെ വീട്ടമ്മ മരിച്ചു. വലിയ വേളി തൈവിളാകത്ത് വീട്ടില്‍ മേരി (85) ആണ് മരിച്ചത്. നിരവധിപ്പേര്‍ക്ക് പരുക്കേറ്റു. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്ത് വരികയാണ്.

മേരിക്ക് ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. രണ്ടു വീട്ടുകാര്‍ തമ്മിലുള്ള വാക്കേറ്റം വലിയ സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നുവെന്ന് പൊലീസ് വെളിപ്പെടുത്തുന്നു.

സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ടവര്‍ പലരും ബന്ധുക്കളായതിനാല്‍ പിടിച്ചുമാറ്റാന്‍ എത്തിയ മേരി ബഹളത്തിനിടെ കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.പൊലീസാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.

സംഘര്‍ഷത്തില്‍ പരിക്കേറ്റ മൂന്നുപേരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!