തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീല്‍ മതഗ്രന്ഥങ്ങളുടെ പേരില്‍ കടത്തിയത് നിയമവിരുദ്ധ സാധനങ്ങളെന്ന് സൂചന. യുഎഇ കോണ്‍സുലേറ്റ് വഴി കഴിഞ്ഞ രണ്ട് വര്‍ഷമായി പാഴ്‌സലുകള്‍ എത്തിയിട്ടില്ലെന്ന് സംസ്ഥാന പ്രോട്ടോകോള്‍ ഓഫീസര്‍ ബി. സുനില്‍കുമാര്‍ കസ്റ്റംസിനും എന്‍ഐഎയ്ക്കും റിപ്പോര്‍ട്ട് നല്‍കി. ഇതോടെ ജലീല്‍ സിആപ്ട് വഴി കടത്തിയത് കള്ളക്കടത്തിലൂടെ എത്തിയ പാക്കേജുകളാണെന്ന സംശയം ശക്തമാകുകയാണ്.
കഴിഞ്ഞ രണ്ട് വര്‍ഷമായി നയതന്ത്ര മാര്‍ഗത്തില്‍ യുഎഇ കോണ്‍സുലേറ്റിലേക്ക് ബാഗേജുകള്‍ എത്തിയതിന്റെ യാതൊരു രേഖകളും ഇല്ലെന്നാണ് പ്രോട്ടോകോള്‍ ഓഫീസറുടെ റിപ്പോര്‍ട്ടിലുള്ളത്. കഴിഞ്ഞ ഒരു വര്‍ഷമായി യാതൊരു തരത്തിലുള്ള ബന്ധപ്പെടലും യുഎഇ കോണ്‍സുലേറ്റില്‍ നിന്നും ഉണ്ടായിട്ടില്ല.
നയതന്ത്രബാഗേജുകള്‍ കസ്റ്റംസ് വിട്ടുനല്‍കണമെങ്കില്‍ സംസ്ഥാന പ്രോട്ടോകോള്‍ ഓഫീസറുടെ സര്‍ട്ടിഫിക്കറ്റും അനുമതിയും വേണം. അതിനായി യുഎഇ കോണ്‍സുലേറ്റില്‍ നിന്നും റിപ്പോര്‍ട്ട് നല്‍കണം. അത്തരത്തിലുള്ള യാതൊരു ഔദ്യോഗിക രേഖകളും സംസ്ഥാന പ്രോട്ടോകോള്‍ ഓഫീസില്‍ ഇല്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. യുഎഇ കോണ്‍സുലേറ്റ് വഴി സ്വര്‍ണത്തോടൊപ്പം രാജ്യവിരുദ്ധ ലഘുലേഖകളും കടത്തിയെന്ന് അന്താരാഷ്ട്ര സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ സ്വപ്ന സുരേഷും സന്ദീപ് നായരും എന്‍ഐഎയ്ക്കും കസ്റ്റംസിനും മൊഴിനല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം യുഎഇ കോണ്‍സുലേറ്റ് വഴി വന്ന ബാഗേജുകളുടെ വിവരങ്ങള്‍ നല്‍കാന്‍ പ്രോട്ടോകോള്‍ ഓഫീസറോട് അന്വേഷണ ഏജന്‍സികള്‍ ആവശ്യപ്പെട്ടിരുന്നു.
ജൂണ്‍ 24ന് യുഎഇ കോണ്‍സുലേറ്റിന്റെ പേരില്‍എത്തിയ വിശുദ്ധഖുറാന്‍ എന്ന ബാഗേജില്‍ 250 പാക്കറ്റുകളാണ് ഉണ്ടായിരുന്നത്. ഇത് നയതന്ത്രബാഗേജ് വഴി വിട്ടുകൊടുക്കുകയും ചെയ്തു. ബാഗേജുകള്‍ വന്നതായി അറിവില്ലെന്ന് പ്രോട്ടോകോള്‍ ഓഫീസര്‍ വ്യക്തമാക്കിയതോടെ ഇത് കള്ളത്തരത്തിലൂടെ കസ്റ്റംസിനെ വെട്ടിച്ച കള്ള മുതലാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഈ പാക്കറ്റുകളില്‍ 32 എണ്ണമാണ് ജലീലന്റെ നിര്‍ദേശപ്രകാരം സിആപ്ടിന്റെ വാഹനത്തില്‍ മലപ്പുറത്തേക്ക് കടത്തിയതെന്ന് കസ്റ്റംസ് കണ്ടെത്തി. മാത്രമല്ല സിആപ്ടിന്റെ ഒരു വാഹനം ബെംഗളൂരുവിലേക്ക് പോയിട്ടുണ്ടെന്നും തെളിഞ്ഞു. ശേഷിക്കുന്ന 218 പാക്കറ്റുകള്‍ എവിടെയെന്ന് കണ്ടെത്തിയിട്ടുമില്ല.
മന്ത്രി കെ.ടി ജലീൽ കടത്തിയത് നിയമ വിരുദ്ധ സാധനങ്ങൾ ; പ്രോട്ടോകോൾ ഓഫീസർ എൻ.ഐ.എ യ്ക്ക് റിപ്പോർട്ട് നൽകി
Read Time:3 Minute, 37 Second