ലോക്ക് ഡൗൺ സമയത്തെ സാമൂഹിക പ്രവർത്തനം കസറകോട് ചേംബർ ഓഫ് കൊമേഴ്സ്  നൽകുന്ന  കോവിഡ് -19  തേജസിനി അവാർഡ് പ്രഖ്യാപിച്ചു

ലോക്ക് ഡൗൺ സമയത്തെ സാമൂഹിക പ്രവർത്തനം കസറകോട് ചേംബർ ഓഫ് കൊമേഴ്സ് നൽകുന്ന കോവിഡ് -19 തേജസിനി അവാർഡ് പ്രഖ്യാപിച്ചു

0 0
Read Time:2 Minute, 9 Second

കാസർഗോഡ്: ലോക്ക് ഡൗൺ സമയത്ത് കാസർഗോഡ് ജില്ലയിലെ ജനങ്ങൾക്ക് നൽകിയ അകമഴിഞ്ഞ സമാനതകളില്ലാത്ത പ്രവർത്തനം കാഴ്ചവെച്ച ജില്ലയിലെ അഞ്ച് മണ്ഡലത്തിലെ അഞ്ച് പ്രമുഖ വ്യക്തിത്വങ്ങളെ കാസർഗോഡ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിസ് കോവിഡ്-19 തേജസിനി അവാർഡിന് തെരഞ്ഞെടുത്തു

ഹർഷാദ് വോർക്കാടി മഞ്ചേശ്വരം, നിസാർ അൽഫ കാസർഗോഡ് , കെ എസ് സാലി കീഴൂർ ഉദുമ , നിഷ ആൻറണി കാഞ്ഞങ്ങാട് ,രാംദാസ് തൃക്കരിപ്പൂര് എന്നിവരെയാണ് അവാർഡിനായി തിരഞ്ഞെടുത്തത്

കഴിഞ്ഞ ലോക്ക് ഡൗൺ കാലത്ത് കൊറോണ എന്ന മഹാമാരിയെ ഭയന്ന് ജനങ്ങൾ ഭീതിയിൽ ആഴ്ന്ന സമയത്ത് അതിനെയൊന്നും വകവയ്ക്കാതെ അതാത് പ്രദേശങ്ങളിൽ കഷ്ടത അനുഭവിക്കുന്ന ജനങ്ങൾക്കായി ഭക്ഷണം നൽകിയും ഭക്ഷണപ്പൊതികൾ നൽകിയും ഭക്ഷണ കിറ്റുകൾ നൽകിയും മരുന്നുകൾ നൽകിയും മരുന്ന് എത്തിച്ചും രോഗം മൂർച്ഛിച്ചവരെ കേരളത്തിലെ പല ഹോസ്പിറ്റലിലേക്ക് എത്തിച്ചും അന്യസംസ്ഥാനത്തു നിന്ന് കേരളത്തിലേക്ക് വരുന്നവർക് അതിർത്തിയിൽ അനുഭവിക്കേണ്ട പ്രശ്നങ്ങളെ സധൈര്യം നേരിട്ട് ജനങ്ങൾക് ആവശ്യമായ കാര്യങ്ങളൊക്കെ ചെയ്തുകൊടുക്കുകയും ആദ്യ രോഗി കാസർകോട് ജില്ലയിൽ റിപ്പോർട്ട് ചെയ്ത അന്നുമുതൽ ഇന്നുവരെ രോഗികളുടെ കൂടെ തന്നെ സധൈര്യം ജോലി ഒക്കെയായി ജനങ്ങൾക്ക് ചെയ്ത സേവനം മുൻനിർത്തിയാണ് ഇവർക്ക് അവാർഡ് നൽകുന്നത്.
ഓഗസ്റ്റ് അവസാനവാരത്തിൽ നടത്തുന്ന ലളിതമായ ചടങ്ങിൽ തെരഞ്ഞെടുക്കപ്പെട്ടവർക്ക് അവാർഡ് നൽകുമെന്ന് സംഘാടകർ അറിയിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!