മംഗൽപാടി ജനകീയ വേദി പ്രവർത്തകർ  എംസി ഖമറുദ്ദീൻ എംഎൽഎ യുമായി കൂടിക്കാഴ്ച നടത്തി

മംഗൽപാടി ജനകീയ വേദി പ്രവർത്തകർ എംസി ഖമറുദ്ദീൻ എംഎൽഎ യുമായി കൂടിക്കാഴ്ച നടത്തി

1 0
Read Time:1 Minute, 47 Second

ഉപ്പള: മഞ്ചേശ്വരം താലൂക് ആശുപത്രിയുടെ സമ്പൂർണ വികസനം ആവശ്യപ്പെട്ടു മംഗലപാടി ജനകീയ വേദി പ്രവർത്തകർ നടത്തി വരുന്ന ഇ. സമരത്തിന്റെ ഭാഗമായുള്ള തുടർ നടപടികൾ ആരംഭിക്കുന്നതിന്റെ മുന്നോടിയായി മംഗൽപാടി ജനകീയ വേദി പ്രവർത്തകർ മഞ്ചേശ്വരം എംഎൽഎ എംസി ഖമറുദ്ധീൻ മായി കൂടിക്കാഴ്ച നടത്തി, എംജിവി നടത്തി വരുന്ന എല്ലാ സമരങ്ങളെയും എംഎൽഎ അഭിനന്ദിച്ചു, അതോടൊപ്പം വരും നാളുകളിൽ ഈ വിഷയവുമായി ബന്ധപ്പെട്ടു എംഎൽഎ പത്ര സമ്മേളനം നടത്തുമെന്നറിയിച്ചു, കൂടാതെ അടുത്ത നിയമസഭ സമ്മേളനത്തിൽ ഈ ആശുപത്രിയുടെ ശോചനീയാവസ്ഥ നിയമ സഭയിൽ അവതരിപ്പിക്കുമെന്നും, തുടർന്നും സർക്കാരിന്റെ ഭാഗത്തു നിന്നും അർഹിക്കുന്ന ഗൗരവം ഉൾക്കൊണ്ട്‌ നടപടികൾ ഉണ്ടായില്ലെങ്കിൽ സമരത്തിന് മുന്നിട്ടിറങ്ങാനും തയാറാണെന്ന് എംഎൽഎ ജനകീയ വേദി നേതാക്കളെ അറിയിച്ചു

എംഎൽഎ യുടെ വസതിയിൽ നടന്ന ചർച്ചയിൽ എംജെവി നേതാക്കളായ കരീം പൂന, അബു തമാം, മഹമൂദ് കൈക്കമ്പ, അഷാഫ് മൂസാക്കുഞ്ഞി, സിദ്ദീഖ് കൈക്കമ്പ തുടങ്ങിയവർ സംബന്ധിച്ചു

വരും നാളുകളിൽ ഇതേ വിഷയവുമായി ബന്ധപ്പെട്ടു ഇതര പാർട്ടി നേതാക്കളുമായും ജനകീയ വേദി പ്രവർത്തകർ ചർച്ച നടത്തുമെന്ന് ജനകീയ വേദി അറിയിച്ചു

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!