കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പറന്നിറങ്ങിയ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി അപകടത്തില്‍ പെട്ടു. പറന്നിറങ്ങുമ്ബോള്‍ റണ്‍വേയുടെ അവസാന ഭാഗത്ത് നിന്നാണ് തെന്നിമാറിയത്. വിമാനത്തില്‍ നിന്ന് പുക ഉയരുന്നതായാണ് വിവരം. അല്പം മുന്‍പാണ് സംഭവം നടന്നത്. യാത്രക്കാര്‍ക്ക് പരിക്കേറ്റതായി കരുതുന്നു. രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
ദുബൈയില്‍ നിന്ന് കോഴിക്കോടേക്കുള്ള വിമാനമാണ് അപകടത്തില്‍ പെട്ടത്. റണ്‍വേയില്‍ നിന്ന് പുറത്തേക്ക് പോയി. പാലക്കപ്പറമ്ബ് ഭാഗത്തേക്കാണ് വിമാനം തെന്നി മാറിയത്. നിരവധി ആളുകള്‍ക്ക് പരിക്ക്. ഗുരുതരാവസ്ഥയെന്ന് കൊണ്ടോട്ടി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പ്രതികരിച്ചു
എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ 1344 വിമാനമാണ് അപകടത്തില്‍ പെട്ടത്. റണ്‍വേയില്‍ നിന്ന് തെന്നിമാറി 40-50 അടി താഴ്ചയിലേക്ക് വീണ വിമാനം തകര്‍ന്നുപോയി. 167 യാത്രക്കാരും ഒപ്പം ജീവനക്കാരുമടക്കം 170 ലേറെ പേര് വിമാനത്തില്‍ ഉണ്ടായിരുന്നുവെന്നാണ് അനൗദ്യോഗിക വിവരം. റണ്‍വേയില്‍ ഇറങ്ങിയ ശേഷം വിമാനം മുന്നോട്ടു പോയെന്ന് കരുതുന്നതായി എയര്‍ ഇന്ത്യാ എക്സ് പ്രസ് വ്യത്തങ്ങള്‍ അറിയിച്ചു.
നല്ല മഴ ഉണ്ടായിരുന്നു. വിമാനം ലാന്‍ഡു ചെയ്തത് റണ്‍വേയില്‍ മുന്നോട്ടു കയറിയെന്ന് കരുതുന്നതായി അധികൃതര്‍ പറഞ്ഞു. മൂന്നാട്ടു നീങ്ങിയ വിമാനം റണ്‍വേ കടന്ന് മുന്നോട്ടു പോയി. ടേബിള്‍ ടോപ് റണ്‍വേ ആയതിനാല്‍ വിമാനം നിയന്ത്രിക്കാനായില്ലെന്നാണ് വിവരം.
കോഴിക്കോട് വിമാനാപകടം ; നിരവധി പേർക്ക് പരിക്ക്
Read Time:2 Minute, 16 Second