കാസറഗോഡ് നെല്ലിക്കുന്ന്  കസബ കടപ്പുറം  കോവിഡ് ബാധ 100കടന്നു ; പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിത പെടുത്തി ആരോഗ്യവകുപ്പ്

കാസറഗോഡ് നെല്ലിക്കുന്ന് കസബ കടപ്പുറം കോവിഡ് ബാധ 100കടന്നു ; പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിത പെടുത്തി ആരോഗ്യവകുപ്പ്

0 0
Read Time:3 Minute, 54 Second

കാസറഗോഡ്:
കസബ നെല്ലിക്കുന്ന് തീരദേശ പ്രദേശങ്ങളിലെ കോവിഡ് 19 കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ അരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം ),കാസറഗോഡ് ജനറൽ ആശുപത്രി എന്നിവിടങ്ങളിൽ നിന്നും പ്രേത്യേക മെഡിക്കൽ സംഘത്തെ നിയോഗിച്ചുകൊണ്ടു നിയന്ത്രണ പ്രവർത്തനങ്ങൾ നടപ്പിലാക്കി വരികയാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ .രാംദാസ് എ.വി അറിയിച്ചു. ഡോ വിവേക് , ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ പി കെ ഉണ്ണികൃഷ്ണൻ, മഹേഷ് കുമാർ പി വി , ശ്രീജിത്ത് കെ എന്നിവരടങ്ങിയ ടീമാണ് സാമ്പിൾ കളക്ഷൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്നത്‌..
തുടക്കത്തിൽ പ്രദേശത്തു പനി കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ ആരോഗ്യ വകുപ്പ് സ്രവ പരിശോധന ക്യാമ്പ് സഘടിപ്പിച്ചിരുന്നു .ക്യാമ്പിന്റെ ഭാഗമായി 78 പേരെ പരിശോധനക്ക് വിധേയമാക്കിയപ്പോൾ തന്നെ 30 ഓളം പോസിറ്റീവ് കേസുകൾ ലഭ്യമായി . ആകെ 268 പേരെ പരിശോധനക്ക് വിധേയമാക്കിയപ്പോൾ 106 പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്
കേസുകൾ വർദ്ധിച്ചതോടെ ഈ പ്രദേശം പ്രത്യേക ക്ലസ്റ്ററായി രൂപപ്പെടുകയും കോവിടിന്റെ വ്യാപനത്തോത് കണ്ടെത്തുന്നതിനായി പരിശോധനകളുടെ എണ്ണം വര്ധിപ്പിക്കുകയുണ്ടായി . പ്രദേശത്തിനകത്തേയ്ക്കും പുറത്തേക്കുമുള്ള യാത്ര പൂർണമായും നിരോധിച്ചു . പ്രദേശത്തെ ഫിഷറീസ് സ്കൂളിൽ പ്രേത്യേക പരിശോധന കേന്ദ്രം തുറന്നു.
കോവിഡ് സ്ഥിരീകരിച്ചവരുമായി സമ്പർക്കത്തിലേർപ്പെട്ടവരുടെയും ,രോഗ ലക്ഷണങ്ങളുള്ളവരുടെയും പ്രത്യേകം ലിസ്റ്റുകൾ തയ്യാറാക്കിക്കൊണ്ട് പരിശോധന നടത്തുന്നതിന്നോടൊപ്പം കേന്ദ്രത്തിൽ സജ്ജീകരിച്ച മെഡിക്കൽ ക്യാമ്പിലൂടെ പ്രാഥമിക ചികിത്സ ലഭ്യമാക്കിവരികയും ചെയ്യുന്നു. മുൻപ് മലേറിയ കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ട പ്രദേശമായതിനാൽ മലേറിയ രോഗനിർണയത്തിനുള്ള പ്രത്യേക പരിശോധനയും ഇതോടൊപ്പം നടത്തിവരുന്നു. ആന്റിജൻ പരിശോധനയിൽ പോസിറ്റീവ് ലഭിക്കുന്നവരെ ഉടൻതന്നെ ചികിത്സാ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതോടൊപ്പം നെഗറ്റീവ് ഫലം ലഭിക്കുന്നവരെ 14 ദിവസം നിർബന്ധിത ക്വാറന്റീൻ ഉറപ്പുവരുത്താനും, രോഗികളുടെ എണ്ണം വർധിക്കുന്നതിനനുസരിച്ച് തീരപ്രദേശത്ത് തന്നെ പ്രാഥമിക ചികിത്സാ കേന്ദ്രം തുടങ്ങുന്നതിനും പ്രദേശത്ത് തൊഴിൽ നഷ്ടവും രോഗാതുരത മൂലവും പ്രശ്നങ്ങൾ അഭിമുഖികരിക്കുന്നതിനാൽ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ഭക്ഷണ കിറ്റ് വിതരണം നടത്താനുമുള്ള നടപടികൾ സ്വീകരിച്ചു വരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!