തിരുതിരുവനന്തപുരം: ആയിരം കടന്ന കൊവിഡ് ആശങ്കകളുമായി ഇന്ന് വീണ്ടും കൊവിഡ് കണക്ക്. രോഗവും മരണവും കനക്കുകതന്നെയാണ്. ആരോഗ്യ വകുപ്പിന്റെ കണക്കില്‍ മാത്രം ഇന്ന് ഏഴ് മരണം റിപ്പോര്‍ട്ട് ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഇന്ന് 1195 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 971 പേര്‍ക്ക് സമ്ബര്‍ക്കം മൂലമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 79 പേരുടെ രോഗത്തിന്റെ ഉറവിടമറിയില്ല. അതെ സമയം 1234 പേര്‍ക്ക് ഇന്ന് രോഗമുക്തിയുണ്ടായി.
ജൂലൈ 30നാണ് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. അന്ന് 1310 പേര്‍ക്കാണ് രോഗം ബാധിച്ചത്. അതു കഴിഞ്ഞാല്‍ ഇന്നാണ് വലിയ കണക്ക്. ഈ മാസത്തിന്റെ തുടക്കത്തില്‍ 1129 പേര്‍ക്കും ആഗസ്റ്റ് രണ്ടിന് 1169 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു.ഇന്നലെ 1083 പേര്‍ക്കായിരുന്നു രോഗം.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ വിദേശത്തുനിന്നെത്തിയ 66 പേര്‍ക്കും മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 125 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. 13 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് ഏറ്റവും കൂടുതല്‍ കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തത് കോഴിക്കോട് ജില്ലയിലാണ്. ജില്ലയിലെ ചോമ്ബാല്‍, കക്കട്ടില്‍, ഫറോക്ക് എന്നിവിടങ്ങളിലാണ് കൊവിഡ് മരണമുണ്ടായത്. കൊല്ലത്തും കണ്ണൂരും കാസര്‍കോടും എറണാകുളത്തുമാണ് മറ്റു മരണങ്ങള്‍.
കോഴിക്കോട് ചോമ്ബാല സ്വദേശി പുരുഷോത്തമന്‍ (66), ഫറോക്ക് സ്വദേശി പ്രഭാകരന്‍(73), കക്കട്ടില്‍ സ്വദേശി മരയ്ക്കാര്‍ കുട്ടി(70), കൊല്ലം വെളിനല്ലൂര്‍ സ്വദേശി അബ്ദുള്‍ സലാം (58), കണ്ണൂര്‍ ഇരിക്കൂര്‍ സ്വദേശി യശോദ (59), കാസര്‍കോട് ഉടുമ്ബുത്തല അസൈനാര്‍ ഹാജി(76), എറണാകുളം തൃക്കാക്കര ജോര്‍ജ് ദേവസി (86) എന്നിവരുടെ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് മരണം 94 ആയി.
പോസിറ്റീവായവര്‍ ജില്ല തിരിച്ചുള്ള കണക്ക്:
തിരുവനന്തപുരം – 274, മലപ്പുറം – 167, കാസര്‍കോട് – 128, എറണാകുളം – 120, ആലപ്പുഴ – 108, തൃശ്ശൂര്‍ – 86, കണ്ണൂര്‍ – 61, കോട്ടയം – 51, കോഴിക്കോട് – 39, പാലക്കാട് – 41, ഇടുക്കി – 39, പത്തനംതിട്ട – 37, കൊല്ലം – 30, വയനാട് – 14.