ഉപ്പളയിലെ വ്യാപാരികളുടെ കഷ്ഠപ്പാട്  അധികാരികൾ മനസിലാക്കണം എ.കെ.ജി.യെസ്.എം

ഉപ്പളയിലെ വ്യാപാരികളുടെ കഷ്ഠപ്പാട് അധികാരികൾ മനസിലാക്കണം എ.കെ.ജി.യെസ്.എം

1 0
Read Time:3 Minute, 46 Second

ഉപ്പള:
മംഗൽപ്പാടി പഞ്ചായത്തിലെ പ്രധാനവ്യാപാര കേന്ദ്രമായ ഉപ്പള നഗരത്തിലെ വ്യാപാര സ്ഥാപനങ്ങൾ കോവിഡ് വ്യാപന ഭീതി കാരണം കടയടച്ചിട്ട് ദിവസങ്ങളായി. വ്യാപാരികൾക്ക് എന്നാണ് വ്യാപാര സ്ഥാപനങ്ങൾ തുറക്കാൻ കഴിയുക എന്ന ചോദ്യവുമായ് പല വാതിലുകളും മുട്ടി നോക്കി. ആർക്കും വ്യക്തമായ മറുപടി ഇല്ല.
ഉപ്പള ടൗണിലെ തന്നെ ഹൃദയഭാഗത്തെ ഒരു വശത്ത് കടകൾ തുറന്ന് പ്രവർത്തിക്കുമ്പോൾ നൂറ് മീറ്റർ വ്യത്യാസത്തിൽ മറുഭാഗത്ത് മാസങ്ങളായി കടകളെ അടപിച്ച് വ്യാപാരികൾ കഷ്ടത അനുഭവിക്കുകയാണ് പ്രതേകിച് സ്വർണ വ്യാപാരികൾ,കോവിഡ് വ്യാപനമാണ് ഉത്തരവാദപെട്ടവർ ഭയക്കുന്നതെങ്കിൽ കോവിഡ് മാനദണ്ഡം അംഗീകരിച്ച് കൊണ്ട് കച്ചവടം ചെയ്യാൻ സ്വർണ വ്യാപാരികൾ തയ്യാറാണ്.

ഓഫർ ലഭ്യമാണ്

ഒരു ഭാഗത്ത് മാത്രം കടയടച്ച് ഏത് രീതിയിൽ കോവിഡ് വ്യാപനം തടയാനാണ് ഇവിടെ നിയമപാലകരും ആരോഗ്യ പ്രവർത്തകരും ഉദ്ദേശിക്കുന്നതെന്ന് മനസ്സിലാകുന്നില്ല.
ഇത്രയും ദിവസം കടകളടച്ച്
ഇപ്പൊൾ തന്നെ ഒരുപാട് കഷ്ടത്തിലാണ് വ്യാപാരികൾ.
ബാങ്കിൽ നിന്നും ലോണെടുത്തും സ്ഥലവും പണ്ടവും പണയം വെച്ചും തുടങ്ങിയ ചെറുതും വലുതുമായ നിരവധി സ്ഥാപനങ്ങളാണ് ഉള്ളത്.
വാടക ഇനത്തിലും, കടകളടക്കുമ്പോൾ സ്ഥാപനങ്ങൾക്ക് അകത്തുള്ള സാധനങ്ങളും ഉപയോഗശൂന്യമായത് കാരണവും ഭീമമായ നഷ്ടമാണ് പലർക്കും സംഭവിച്ചു കൊണ്ടിരിക്കുന്നത്.
ഉത്സവ-പെരുന്നാൾ സീസണുകളിൽ കടകളിൽ കച്ചവടം പ്രതീക്ഷിച്ചാണ് സാധനമെത്തിച്ചത്. അതാണ് പല രീതിയിലും ദ്രവിച്ച് നാശമായി കൊണ്ടിരിക്കുന്നത്.
കോവിഡ് തുടക്കം മുതൽ സമ്പൂർണ ലോക് ഡൗണിന്റെ ഭാഗമായി കടകളടച്ച് കഷ്ടത്തിലായ വ്യാപാരികൾ ക്ക് സർക്കാർ ഒരുവിധത്തിലുള്ള സഹായവും
ചെയ്യാതെ അടിക്കടി കോവിഡ് കാരണം കടകൾ അടച്ച് വീട്ടിലിരിക്കുന്ന ആയിരക്കണക്കിന് കുടുംബം നിത്യപട്ടിണിയായ് മാറിയിരിക്കയാണന്ന് ഉപ്പള യൂണിറ്റ് എ കെ ജി യെസ് എം പ്രസിഡന്റ്‌ ഹനീഫ് ഗോൾഡ് കിങ് , സെക്രട്ടറി പിഎം സലീം അറ്റ്ലസ് എന്നിവർ പറഞ്ഞു

കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ച് മറ്റു കച്ചവട സ്ഥാപനങ്ങളെയും കച്ചവടം ചെയ്യാൻ അനുവദിക്കുകയും കഴിഞ്ഞ പെരുന്നാൾ സീസൺ കച്ചവടം മുന്നിൽ കണ്ടുകൊണ്ട് സംഭരിച്ച സ്റ്റോക്ക് ഇനിയുള്ള ഏറ്റവും അടുത്ത ദിവസങ്ങളിൽ വിറ്റഴിക്കാൻ സാഹചര്യമൊരുക്കാൻ ബന്ധപ്പെട്ടവർ തയാറാകണെന്ന് സ്ഥലം എംഎൽഎ എന്ന നിലയിൽ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് കൊണ്ട് ശക്തമായി ഇടപ്പെടാനും സർക്കാരിനെയും അധികൃതരെയും ഗൗരവം മനസ്സിലാക്കാനും ബഹുമാനപ്പെട്ട എം എൽ എ തയ്യാറാകണമെന്ന് പിഎം സലീം ആവശ്യപ്പെട്ടു

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!