കുമ്പള: ഗൾഫു രാജ്യങ്ങളിലെ വ്യത്യസ്ത പ്രദേശങ്ങളിലും യുറോപ്പിന്റെ വിവിധ മേഖലകളിലും വസിക്കുന്ന ഉളുവാർ സ്വദേശികളായ മുസ്ലിം ലീഗ് അനുഭാവികൾ അംഗങ്ങളായ ഗ്ലോബൽ ഉളുവാർ കെ.എം.സി.സി നിലവിൽ വന്നു. അബ്ദുള്ള എയറോസോഫ്റ്റ് അഡ്വൈസറി കമ്മിറ്റി ചെയർമാൻ മുഹമ്മദ് കുഞ്ഞി യൂ.എം പ്രസിഡണ്ട് മൻസൂർ ജനറൽ സെക്രട്ടറി ഇബ്രാഹിം മീരാൻ ഹാജി ഖജാൻജിയായുള്ള സംഘടനയുടെ ഇരുപതംഗ ഭാരവാഹികളെ ഓൺലൈനിലൂടെ സംഘടിപ്പിച്ച സംഗമത്തിൽ തിരഞ്ഞെടുത്തു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഓൺലൈൻ സംഗമം ഉൽഘാടനം ചെയ്തു.
അന്തുഞ്ഞി കെ.എച് സീനിയർ വൈസ് പ്രസിഡണ്ട്, അഷ്‌റഫ് ഉളുവാർ ഓർഗനൈസിംഗ് സെക്രട്ടറി, അസീസ് അറബി ഉമർ ലണ്ടൻ അബ്ബാസ് യു.കെ റഹീം യു.കെ റസാക്ക് കൊടുവ സുബൈർ ബത്തേരി,മുസ്തഫാ മുംബൈ വൈസ് പ്രസിഡണ്ടുമാർ, റഷീദ് അബ്ബാസ് റൂഹാനി മുഹമ്മദ് ഷാർജ ബാസിത്ത് ഉളുവാർ, നൗഷാദ് അബ്ദുള്ള ,റഹീം എൽ.എച് ,അലി ബത്തേരി സഹ കാര്യദർശികളായുള്ള കമ്മിറ്റിയാണ് ഉളുവാർ ഗ്ലോബൽ കെ.എം.സി.സി യെ നയിക്കുക.അസീസ് ഉളുവാർ അധ്യക്ഷത വഹിച്ച യോഗത്തിൽ കാസറഗോഡ് ജില്ലാ മുസ്ലിം ലീഗ് ഉപാദ്ധ്യക്ഷനും ഖത്തർ കെഎംസിസി പ്രെസിഡണ്ടുമായ എസ്.എ.എം ബഷീർ, മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എം. അബ്ബാസ് മംഗൽപാടി, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ.കെ.എം അഷ്‌റഫ്, ദുബൈ കെ.എം.സി.സി കാര്യദർശി അഡ്വ ഇബ്രാഹിം ഖലീൽ അരിമല,ജിദ്ദ കെഎംസിസി നേതാവ് ഹസ്സൻ ബത്തേരി,യൂസുഫ് ഉളുവാർ, എ.കെ ആരിഫ്, അഷ്‌റഫ് കൊടിയമ്മ,കാദർ ഉളുവാർ, അബ്ദുള്ള ഷാർജ, മുഹമ്മദ് ബദ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.അഷ്‌റഫ് ഉളുവാർ സ്വാഗതവും റഷീദ് ഉളുവാർ നന്ദിയും പറഞ്ഞു.
ഉളുവാർ ഗ്ലോബൽ കെ.എം.സി.സി കമ്മിറ്റി നിലവിൽ വന്നു. ഓൺലൈൻ സംഗമം സയ്യദ് മുനവ്വറലി തങ്ങൾ ഉൽഘാടനം ചെയ്തു
Read Time:2 Minute, 32 Second