Read Time:1 Minute, 1 Second
ദുബൈ: അൽഐൻ കെ.എം.സി.സി ഉദുമ മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന ഓൺലൈൻ സെമിനാർ ഇന്ന്.
കോവിഡ് 19 _ ഓൺലൈൻ സെമിനാർ സംഘടിപ്പിക്കും
” കോവിഡ് അതിജീവന മാർഗനിർദേശങ്ങൾ” എന്ന വിഷയത്തിൽ ഇന്ന് (ഓഗസ്റ്റ് 01 ശനിയാഴ്ച്ച) ഓൺലൈൻ സെമിനാർ സംഘടിപ്പിക്കും. യഎഇ സമയം വൈകുന്നരം 7.30 നാണ് പരിപാടി ആരംഭിക്കുന്നത്.(ഇന്ത്യൻ സമയം രാത്രി 9മണി)
യുഎഇ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സീനിയർ വൈസ് പ്രസിഡന്റ് അഷ്റഫ് പള്ളികണ്ടം ഉദ്ഘാടനം ചെയ്യും. ഡോ. അബ്ദുൾ ലത്തീഫ് പരപ്പ വിഷയാവതരണം നടത്തും. അൽഐൻ കെ.എം.സി.സി കാസറഗോഡ് ജില്ല ആക്ടിങ് പ്രസിഡന്റ് ഖാലിദ് പാഷ ചർച്ച നിയന്ത്രിക്കും.
Meeting ID: 886 8386 2283