കോവിഡ് മൂലം ദുബൈയിൽ കുടുങ്ങിയ വിദേശിയുടെ പ്രസവ ബിൽ 81ലക്ഷം സഹായവുമായി ദുബായ് രാജകുമാരൻ ഷെയ്ക്ക് ഹംദാൻ

കോവിഡ് മൂലം ദുബൈയിൽ കുടുങ്ങിയ വിദേശിയുടെ പ്രസവ ബിൽ 81ലക്ഷം സഹായവുമായി ദുബായ് രാജകുമാരൻ ഷെയ്ക്ക് ഹംദാൻ

1 0
Read Time:1 Minute, 48 Second

അബുദാബി: ആശുപത്രിയിലെ ഭീമമായ ചികിത്സാച്ചെലവ് കാരണം പ്രതിസന്ധിയിലായ അമ്മയ്ക്കും കുഞ്ഞുങ്ങള്‍ക്കും സഹായവുമായി ദുബായ് രാജകുമാരന്‍ ഷെയ്ഖ് ഹംദാന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും. ഒറ്റ പ്രസവത്തില്‍ നാലു കുട്ടികള്‍ ജനിച്ച നൈജീരിയന്‍ സ്വദേശി സുലിയത് അബ്ദുള്‍ കരീമിനും കുടുംബത്തിനുമാണ് രാജകുമാരന്‍ സഹായമേകുന്നത്. ഇവരുടെ ആശുപത്രി ചെലവു മുഴുവന്‍ രാജകുമാരന്‍ വഹിക്കുമെന്ന് അറിയിച്ചതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

പ്രസവത്തിനായി നാട്ടിലേക്കു പോകാനിരുന്ന സുലിയത്തിന്റെ കുടുബം കൊവിഡ് നിയന്ത്രണങ്ങള്‍ മൂലം ദുബായില്‍ കുടുങ്ങി. ഇതിനിടെ പ്രസവം രണ്ടു മാസം നേരത്തെ നടക്കുകയും ചെയ്തു.ഇതേ തുടര്‍ന്ന് കുഞ്ഞുങ്ങളെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു.ഇതോടെ ചികിത്സാച്ചെലവ് കുത്തനെ ഉയര്‍ന്നു. 400,000 ദിര്‍ഹമാണ് ( 81,48,271 ഇന്ത്യന്‍ രൂപ) ബില്ലായി അടയ്ക്കേണ്ടിയിരുന്നത്. പണം കണ്ടെത്താനാവാതെ വിഷമിക്കുകയായിരുന്നു ദമ്ബതികള്‍. അതിനിടെയാണ് സംഭവമറിഞ്ഞ് രാജകുമാരന്‍ സഹായത്തിനെത്തിയത്. ഇതുകൂടാതെ, ദുബായിലെ മറ്റ് സന്നദ്ധ സംഘടനകള്‍ ചേര്‍ന്ന് ഇവര്‍ക്കായി 42,000 ദിര്‍ഹം ( 8,55,568 ഇന്ത്യന്‍ രൂപ) സമാഹരിച്ചിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
100 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!