പബ്ജി,ലൂഡോ അടക്കം കൂടുതൽ ചൈനീസ് ആപ്പുകൾക്ക് ലോക്കിട്ട് ഇന്ത്യ

പബ്ജി,ലൂഡോ അടക്കം കൂടുതൽ ചൈനീസ് ആപ്പുകൾക്ക് ലോക്കിട്ട് ഇന്ത്യ

0 0
Read Time:2 Minute, 18 Second

ദില്ലി: നേരത്തെ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച 59 ആപ്പുകളുടെ 47 ക്ലോണ്‍ പതിപ്പുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. ക്ലോണ്‍ പതിപ്പുകള്‍ പ്ലേ സ്റ്റോറുകളില്‍ ഉള്‍പ്പെടെ ലഭ്യമായ സാഹചര്യത്തിലാണ് ഐടി മന്ത്രാലയത്തിന്റെ നടപടി. ഇവയ്ക്ക് പുറമേ 275 ചൈനീസ് ആപ്പുകള്‍ കൂടി നിരോധിക്കപ്പെടുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.വ്യക്തി വിവരങ്ങള്‍ ഉള്‍പ്പെടെ ചോര്‍ത്തുന്നതും ദേശീയ സുരക്ഷക്കും വെല്ലുവിളിയാകുന്നുവെന്ന് കണ്ടെത്തിയ 275 ആപ്പുകളുടെ പട്ടിക കേന്ദ്ര ഐടി മന്ത്രാലയം ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയെന്നാണ് റിപ്പോര്‍‍ട്ട്. പബ്ജിക്ക് പുറമേ ലുഡോ വേള്‍ഡ്,സിലി, 141 എംഐ ആപ്പുകള്‍, കാപ്പ്കട്ട്, ഫേസ്‌യു എന്നിവയും ഇത്തവണത്തെ നിരോധന പട്ടികയില്‍ ഇടം നേടിയെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍.ടെക്ക് ഭീമന്മാരായ മെയ്റ്റു, എല്‍ബിഇ ടെക്ക്, പെര്‍ഫക്‌ട് കോര്‍പ്, സിന കോര്‍പ്, നെറ്റീസ് ഗെയിംസ്, യൂസൂ ഗ്ലോബല്‍ എന്നിവരുടെ ആപ്പുകളും പട്ടികയിലുണ്ട് .ചൈനീസ് കമ്ബനികള്‍ക്ക് 300 മില്യണ്‍ ഉപഭോക്താക്കളാണ് ഇന്ത്യയിലുള്ളത്. ഇന്ത്യയിലെ സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കളില്‍ നല്ലൊരു വിഭാഗവും ചൈനീസ് ആപ്പുകളുടെ ഉപഭോക്താക്കളാണ്. ഇതിനു പുറമേ ചൈനീസ് നിക്ഷേപമുള്ള രാജ്യത്ത് പ്രവര്‍ത്തിക്കുന്ന കമ്ബനികളും കേന്ദ്രസര്‍ക്കാരിന്റെ നീരീക്ഷണത്തിലാണ്. ലഡാക്കിലുണ്ടായ ഇന്ത്യ-ചൈന ഏറ്റുമുട്ടലിന് പിന്നാലെയാണ് ദേശീയ സുരക്ഷ ചൂണ്ടിക്കാട്ടി ഇന്ത്യ 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!