സ്കൂട്ടറിന്റെ വില സ്മാർട്ട് ഫോണുകളേക്കാൾ കുറവ് ; പക്ഷെ സ്കൂട്ടർ സ്മാർട്ടാണ്

സ്കൂട്ടറിന്റെ വില സ്മാർട്ട് ഫോണുകളേക്കാൾ കുറവ് ; പക്ഷെ സ്കൂട്ടർ സ്മാർട്ടാണ്

2 0
Read Time:2 Minute, 59 Second

വില കുറഞ്ഞ സ്‍മാര്‍ട്ട് ഫോണുകള്‍ വിപണികളില്‍ എത്തിച്ച്‌ ശ്രദ്ധ നേടിയവരാണ് ചൈനീസ് കമ്ബനിയായ ഷവോമി. ഇപ്പോഴിതാ, വാഹനലോകത്തേക്ക് കാലെടുത്തു വച്ചിരിക്കുകയാണ് ഈ കമ്ബനി. നൈന്‍ബോട്ട് സി30 എന്ന പേരില്‍ ഇലക്‌ട്രിക് സ്‍കൂട്ടര്‍ ആണ് ഷവോമി പുറത്തിറക്കിയിരിക്കുന്നത്.
3,599 ചൈനീസ് യുവാന്‍ അതയാത് ഏകദേശം 38,000 രൂപയാണ് നൈന്‍ബോട്ട് C30ന്‍റെ വില. ഇപ്പോള്‍ വിപിണിയില്‍ ലഭ്യമായ ഏറ്റവും താങ്ങാനാവുന്ന വിലയുള്ള ഇലക്‌ട്രിക് സ്കൂട്ടറുകളില്‍ ഒന്നാണ് ഇതെന്ന് ചുരുക്കം.
400 W മോട്ടോര്‍ ആണ് ഷവോമി നൈന്‍ബോട്ട് C30ന്‍റെ ഹൃദയം. 40 Nm ടോര്‍ഖ് ഉത്പാദിപ്പിക്കുന്ന സ്‍കൂട്ടറിന്റെ പരമാവധി വേഗത മണിക്കൂറില്‍ 25 കിലോമീറ്ററാണ്.
മുന്‍ വീലില്‍ ഒരൊറ്റ ഡിസ്കും പിന്‍ വീലില്‍ ഒരു ഡ്രമ്മും സ്കൂട്ടറിന്റെ ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നു. വാഹനത്തിന് പൂര്‍ണ്ണ ചാര്‍ജില്‍ ഏകദേശം 35 കിലോമീറ്റര്‍ മൈലേജ് ആണ് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്.
ഷവോമിയില്‍ നിന്ന് C40, C60, C80 എന്നിങ്ങനെ മറ്റ് മൂന്ന് മോഡലുകളും ലഭ്യമാണ്. ഓരോ മോഡലിനും കൂടുതല്‍ മൈലേജ് വാഗ്ദാനം ചെയ്യുന്നതിനൊപ്പം വിലയും മാറും. ഈ സ്‍കൂട്ടറുകളുടെ ബാറ്ററി നീക്കം ചെയ്യാവുന്നതും ഉടമയ്ക്ക് വീട്ടിലേക്കോ മറ്റെവിടെയെങ്കിലുമോ കൊണ്ടുപോയി റീചാര്‍ജ് ചെയ്യാന്‍ സാധിക്കുന്നതുമാണ്.
ചൈനീസ് നഗര കേന്ദ്രങ്ങളില്‍ ഉപയോഗിക്കാന്‍ ഇരുചക്രവാഹനങ്ങള്‍ തിരയുന്ന ചെറുപ്പക്കാരെയും കൗമാരക്കാരെയും ആകര്‍ഷിക്കുന്ന വിധത്തിലാണ് സ്‍കൂട്ടരിന്‍റെ രൂപകല്‍പ്പന. ഡ്രൈവിംഗ് ലൈസന്‍സ് ആവശ്യമില്ലാതെ ചൈനയിലെ കൗമാരക്കാര്‍ക്ക് നൈന്‍‌ബോട്ട് C30 ഓടിക്കാന്‍ കഴിയും.
നിലവില്‍ നൈന്‍‌ബോട്ട് C30 ചൈനയില്‍ മാത്രമേ ലഭ്യമാക്കിയിട്ടുള്ളൂ. C30 ഉം മറ്റ് മോഡലുകളും മറ്റ് വിപണികളില്‍ വില്‍പ്പനയ്ക്ക് നല്‍കുമോ എന്ന് ഷവോമി പ്രഖ്യാപിച്ചിട്ടില്ല. ഇന്ത്യ – ചൈന സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ വിപണിയിലേക്ക് ഇവ വരുമോ എന്ന കാര്യവും വ്യക്തമല്ല.

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!