Read Time:3 Minute, 27 Second
മഞ്ചേരി: ഒന്നേകാല്‍ ലക്ഷം രൂപയുടെ ഐഫോണ്‍ മുങ്ങിയെടുത്തതിന് അഗ്നിരക്ഷാസേനക്ക് നന്ദി പറയുകയാണ് തൃപ്പനച്ചി എലിയക്കോടന്‍ മുഹമ്മദ് ഷിബിലി എന്ന 24കാരന്.
കുളിക്കുന്നതിനിടെ അബദ്ധത്തില്‍ കുളത്തില്‍ വീണ ഫോണാണ് 17 മണിക്കൂറിനുശേഷം മലപ്പുറത്ത് നിന്നെത്തിയ അഗ്നിരക്ഷാസേന ജീവനക്കാര്‍ മുങ്ങിയെടുത്തത്.പുല്‍പ്പറ്റ വാസുദേവപുരം അമ്ബലത്തിന് സമീപത്തുള്ള പഞ്ചായത്ത് കുളത്തില്‍ ശനിയാഴ്ച ഉച്ചക്ക് മൂന്നോടെയാണ് സംഭവം. സുഹൃത്തുക്കളുമായി കുളിക്കാനെത്തിയ ഷിബിലി വിഡിയോ റെക്കോഡ് ചെയ്യുന്നതിനിടെ ൈകയില്‍നിന്ന് ഫോണ്‍ വെള്ളത്തിലേക്ക് വീഴുകയായിരുന്നു.സുഹൃത്തുക്കളും മുങ്ങല്‍ വിദഗ്ധരും മണല്‍ തൊഴിലാളികളുമെല്ലാം സ്ഥലത്തെത്തി എടുക്കാന്‍ ശ്രമം നടത്തിയെങ്കില്‍ ഫലം കണ്ടില്ല. ഒടുവില്‍ അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു.ഞായറാഴ്ച രാവിലെ ആറോടെ ജീവനക്കാരെത്തി മുക്കാല്‍ മണിക്കൂര്‍ സ്കൂബാ സെറ്റ് ഉപയോഗിച്ച് നടത്തിയ ശ്രമത്തിലാണ് ഫോണ്‍ കണ്ടെത്തിയത്.ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫിസര്‍മാരായ കെ.എം. മുജീബ്, നിസാമുദ്ദീന്‍, അജിത് കുമാര്‍, ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫിസര്‍ ഡ്രൈവര്‍ പ്രശാന്ത് എന്നിവര്‍ ദൗത്യത്തില്‍ പങ്കുചേര്‍ന്നു.സുഹൃത്തുക്കളും മുങ്ങല്‍ വിദഗ്ധരും മണല്‍ തൊഴിലാളികളുമെല്ലാം സ്ഥലത്തെത്തി എടുക്കാന്‍ ശ്രമം നടത്തിയെങ്കില്‍ ഫലം കണ്ടില്ല. ഒടുവില്‍ അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു.ഞായറാഴ്ച രാവിലെ ആറോടെ ജീവനക്കാരെത്തി മുക്കാല്‍ മണിക്കൂര്‍ സ്കൂബാ സെറ്റ് ഉപയോഗിച്ച് നടത്തിയ ശ്രമത്തിലാണ് ഫോണ്‍ കണ്ടെത്തിയത്.ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫിസര്‍മാരായ കെ.എം. മുജീബ്, നിസാമുദ്ദീന്‍, അജിത് കുമാര്‍, ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫിസര്‍ ഡ്രൈവര്‍ പ്രശാന്ത് എന്നിവര്‍ ദൗത്യത്തില്‍ പങ്കുചേര്‍ന്നു.