Read Time:1 Minute, 9 Second
തിരുവനന്തപുരം: ബലിപെരുന്നാള്‍ നിസ്‌കാരം പള്ളികളില്‍ മാത്രമായി കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചു നടത്താന്‍ ഇന്ന് വിവിധ മുസ്ലിം മതസംഘടനാ നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. പള്ളികളില്‍ മാത്രമേ നിസ്‌കാരം പാടുള്ളൂ. പൊതു സ്ഥലങ്ങളിലും മറ്റും നടക്കുന്ന ഈദ്ഗാഹിനു അനുമതിയുണ്ടാവില്ലെന്നും ചര്‍ച്ചയില്‍ തീരുമനാമായതായി മുഖ്യമന്ത്രി പറഞ്ഞു. ബലികര്‍മ്മവുമായി ബന്ധപ്പെട്ട ജോലികളില്‍ ഏര്‍പെടുന്നവര്‍ കൊവിഡ് ടെസ്റ്റ് നടത്തണമെന്നും പെരുന്നാള്‍ ആഘോഷങ്ങള്‍ കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചു നടത്തണമെന്നും ഇതിനു മത നേതാക്കള്‍ പൂര്‍ണപിന്തുണ നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.