കുമ്പള:
ഹെൽപ്പ്ലൈൻ വാട്സാപ്പ് കൂട്ടായ്മയുടെ ആറാം വാർഷികത്തോടനുബന്ധിച്ച് വിവിധ പരിപാടികൾക്ക് തുടക്കം കുറിക്കുകയാണ് ഇന്ന്.
സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ ജീവകാരുണ്യ മേഖലകളിൽ നാട്ടിൽ നിരവധി കർമ്മ പരിപാടികൾ നടത്തിക്കൊണ്ടിരിക്കുന്ന ഹെൽപ്പ്‌ലൈൻ വാട്സാപ്പ് കൂട്ടായ്മ വർത്തമാന കാലത്ത് ഓൺലൈൻ വിദ്യാഭ്യാസം നടത്താൻ പ്രയാസപ്പെടുന്ന കുട്ടികൾക്ക് ടിവിയും, അനുബന്ധ ഉപകരണങ്ങളുടെയും സമർപ്പണം ഇന്ന് (2020 ജൂലൈ 17 വെള്ളിയാഴ്ച) വൈകുന്നേരം 4 മണിക്ക് ആരിക്കാടിയിൽ വെച്ച് നടക്കും.
ചടങ്ങിൽ പരിസര പ്രദേശത്തെയും എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കും ഖുർആൻ മനപാഠമാക്കിയ കുട്ടികൾക്കും അനുമോദനങ്ങൾ നൽകും കൂടാതെ കോവിഡ് പ്രതിരോധ രംഗത്ത് സന്നദ്ധ സേവനം നടത്തിയവരെയും അതോടൊപ്പം നാട്ടിൽ ജീവകാരുണ്യ മേഖലകളിൽ നിറസാന്നിധ്യമായവരെയും ചടങ്ങിൽ ആദരിക്കും .
പരിപാടിയിൽ നാട്ടിലെ സാമൂഹ്യ സാംസ്കാരിക,വാണിജ്യ വ്യവസായ മേഖലകളിലെ പ്രമുഖരും ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഫരീദ സക്കീർ,അഷ്റഫ് കർള,സി.എ സുബൈർ,അബ്ബാസ് കർള,മുഹമ്മദ് ആനബാഗിലു, ഹമീദ് സ്റ്റോർ എന്നിവരും സംബന്ധിക്കും.
ഹെൽപ്പ്ലൈൻ വാട്സാപ്പ് കൂട്ടായ്മ ആറാം വാർഷികം ഇന്ന്
Read Time:1 Minute, 52 Second