കണ്ണൂര്‍: പാലത്തായി പീഡനക്കേസില്‍ പ്രതിയായ അധ്യാപകന് കടവത്തൂര്‍ മുണ്ടത്തോടിലെ കുറുങ്ങാട്ട് കുനിയില്‍ പത്മരാജന് ജാമ്യത്തിലിറങ്ങുേമ്ബാള് പ്രതിക്കൂട്ടിലാകുന്നത് മുഖ്യമന്ത്രിയും ആഭ്യന്തര വകുപ്പും.
വിദ്യാര്‍ഥിനിയെ സ്കൂളില്‍ പീഡിപ്പിച്ച കേസില്‍ പ്രതിയായ ബി.ജെ.പി നേതാവിന് സി.പി.എമ്മിെന്റ ഭരണത്തില്‍ കിട്ടുന്ന സംരക്ഷണത്തിെന്റ തെളിവായി മാറുകയാണ് പാലത്തായി കേസിെന്റ നാള്‍വഴി.
കൊണ്ടും കൊടുത്തും സി.പി.എമ്മും ആര്.എസ്.എസും പോരടിക്കുന്ന പാനൂര്‍ മേഖലയിലെ പാലത്തായി കേസില്‍ ഇരുകക്ഷികളുടെയും സമീപനം സമാനമാകുന്നുവെന്ന വൈരുധ്യവും സവിശേഷതയാണ്.
തുടക്കം മുതല്‍ പൊലീസിെന്റ ഭാഗത്ത് വീഴ്ച പ്രകടമായിരുന്നു. സ്കൂളിലെ ശുചിമുറിയില്‍ അധ്യാപകന് നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച വിവരം പുറത്തുവന്നിട്ടും പോക്സോ പ്രകാരം കേസെടുക്കാന്‍ യുവജന സംഘടനകളുടെ പരസ്യ പ്രതിഷേധം വേണ്ടിവന്നു.
സ്റ്റേഷനില്‍നിന്ന് ഏതാനും കി.മീ മാത്രം അകലെ ബന്ധുവീട്ടില്‍ ഒളിവില്‍ കഴിഞ്ഞ പ്രതിയെ കണ്ടെത്താന്‍ പാനൂര്‍ പൊലീസിന് ഒരുമാസം വേണ്ടിവന്നു. ഇരയായ നാലാം ക്ലാസുകാരിയുടെ മൊഴിയെടുത്തത് ഒമ്ബത് തവണയാണ്. ആവര്‍ത്തിച്ചുള്ള ചോദ്യം ചെയ്യലിെന്റ പീഡനത്തിനും െകാച്ചുകുട്ടി ഇരയായി.
എന്നാല്‍, അധ്യാപകനെതിരെ അവള് ആവര്‍ത്തിച്ച് നല്കിയ മൊഴികളൊന്നും പൊലീസ് ഇനിയും വിശ്വസിച്ചിട്ടില്ല. ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം തലശ്ശേരി കോടതിയില്‍ നല്കിയ പ്രാഥമിക കുറ്റപത്രം അതിന് തെളിവാണ്.
പെണ്‍കുട്ടിയുടെ മനോനില ശരിയല്ലാത്തതിനാല്‍ പോക്സോ വകുപ്പുകള്‍ ചുമത്തുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിഞ്ഞില്ലെന്നാണ് കുറ്റപത്രത്തില്‍ കോടതിയെ ക്രൈംബ്രാഞ്ച് അറിയിച്ചിരിക്കുന്നത്.
പാനൂര്‍ െപാലീസ് വേണ്ടവിധം അന്വേഷിക്കുന്നില്ലെന്ന് കുട്ടിയുടെ മാതാവ് മുഖ്യമന്ത്രിക്ക് പരാതി നല്കിയതിനൊടുവിലാണ് കേസ് ക്രൈംബ്രാഞ്ചിന് വിട്ടത്. എന്നാല്‍, ക്രൈംബ്രാഞ്ച് ഏറ്റെടുത്തപ്പോള്‍ പാനൂര്‍ െപാലീസ് ചുമത്തിയ പോക്സോ വകുപ്പുപോലും ഇല്ലാതായി കേസ് കൂടുതല്‍ ദുര്‍ബലപ്പെട്ടു.
പത്മരാജന് ജാമ്യത്തിലിറങ്ങുേമ്ബാള് പ്രതിക്കൂട്ടിലാകുന്നത് മുഖ്യമന്ത്രിയും ആഭ്യന്തര വകുപ്പും
Read Time:3 Minute, 59 Second