Read Time:1 Minute, 22 Second
ഉപ്പള:
മഞ്ചേശ്വരം താലൂക്ക് ആശുപത്രിയുടെ വികസനത്തിനായി
മംഗൽപ്പാടി ജനകീയ വേദി നടത്തുന്ന പ്രക്ഷോഭത്തിലേക്ക് പൊസോട്ട് മഹല്ല് യൂത്ത് വിംഗ് കമ്മിറ്റി പിന്തുണയുമായി മുന്നോട്ട് വന്നു.
മംഗലാപുരത്തേക്കുളള വഴിയടഞ്ഞപ്പോൾ ഞങ്ങൾ ശരിക്കും അനുഭവിച്ചു.
ജാഥകൾ തുടങ്ങാനുളള ഒരു പോയിന്റ് മാത്രമായി ആണോ ഞങ്ങളുടെ മഞ്ചേശ്വരത്തെ കാണുന്നത്?
ഇടതായാലും വലുതായാലും കോരനു കഞ്ഞി കുമ്പിളിൽ തന്നെ. ഇനിയും ജനങ്ങളോടുള്ള ഈ അവഗണന സഹിക്കാവുന്നതിലും അപ്പുറമാണ്.
മംഗൽപ്പാടി ജനകീയ വേദി താലൂക്കാശുപത്രിയുടെ വികസന സമരത്തിന് മുന്നിട്ടിറങ്ങിയതിൽ ഞങ്ങൾ അഭിനന്ദിക്കുന്നതോടൊപ്പം കിഫ്ബിയിൽ ഉൾപ്പെടുത്തി കെട്ടിടവും ഒരു താലൂക്കാശുപത്രിയിൽ ഉണ്ടായിരിക്കേണ്ട എല്ലാ സംവിധാനങ്ങളും ലഭ്യമാകുന്നത് വരെ കൂടെ നിൽക്കുമെന്നും പൊസോട്ട് മഹല്ല് യൂത്ത് വിംഗ് ഭാരവാഹികൾ അറിയിച്ചു.