മഞ്ചേശ്വരം താലൂക്ക് ആശുപത്രിയുടെ വികസനത്തിനായി  ‘മംഗൽപ്പാടി ജനകീയ വേദി’ നടത്തുന്ന പ്രതിഷേധ സമരത്തിന് ഐക്യധാർഡ്യവുമായി എച്.ആർ.പി.എം

മഞ്ചേശ്വരം താലൂക്ക് ആശുപത്രിയുടെ വികസനത്തിനായി ‘മംഗൽപ്പാടി ജനകീയ വേദി’ നടത്തുന്ന പ്രതിഷേധ സമരത്തിന് ഐക്യധാർഡ്യവുമായി എച്.ആർ.പി.എം

1 0
Read Time:4 Minute, 43 Second

ഉപ്പള: മഞ്ചേശ്വരം താലൂക്ക് ആശുപത്രിയുടെ വികസനത്തിനായി ‘മംഗൽപ്പാടി ജനകീയ വേദി’ നടത്തുന്ന പ്രതിഷേധ സമരത്തിന് ഐക്യധാർഡ്യവുമായി എച്.ആർ.പി.എം

വികസനം ജനങ്ങളുടെ മനസ്സിൽ നിന്ന് തുടങ്ങണം
എന്നതാണ് ശരി എച്ച് ആർ പിഎം സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് കൂക്കൾ ബാലകൃഷ്ണൻ പറഞ്ഞു.

ഇവിടെ ജനങ്ങൾ ജീവിക്കണോ മരിക്കണോ എന്നാണ് ചിന്തിക്കുന്നത് മറ്റൊരു സംസ്ഥാനത്തിൻ്റെ അതിർത്തി പ്രദേശമായതുകൊണ്ടും
ഭൂരിപക്ഷ രാഷ്ട്രീയത്തിൽ സ്ഥിരത ഉളളതു കൊണ്ടും
വിവിധ ഭാഷാ സംസ്കാരങ്ങൾ ഉള്ളതുകൊണ്ടുമാണ്. ആരും തിരിഞ്ഞ് നോക്കാതെ ,ആർക്കും വേണ്ടാത്തത് വലിച്ചെറിയാനുള്ള ഒരു പ്രദേശമായി മഞ്ചേശ്വരത്തെ കാണുന്നു എന്നത് ആർക്കെങ്കിലും നിഷേധിക്കാമെങ്കിൽ വസ്തുതകൾ നിരത്തി നിഷേധിക്കുക.
ഭക്ഷണം, മരുന്ന്, തൊഴിൽ
എന്നീ അടിസ്ഥാന ആവശ്യങ്ങൾക്ക് പ്രബുദ്ധ കേരളം, വികസിത കേരളം, സാക്ഷര കേരളം ,നമ്പർ വൺ കേരളം
ഇന്നും ആഫ്രിക്കൻ രാജ്യമായി തോന്നിക്കുന്ന രീതിയിൽ വടക്കൻ അതിർത്തിയെ കാണുന്നത് ഒരു ജനതയോട് കാണിക്കുന്ന ചരിത്രപരമായ വഞ്ചനയാണ്.

മഞ്ചേശ്വരം താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രിയും ,മഞ്ചേശ്വരം
കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററും ആകെ ആശ്രയമായിട്ടുള്ള ദിനങ്ങളാണ് മുന്നിൽ യാഥാർത്ഥ്യമായി നിൽക്കുന്നത്. മറ്റെവിടെയും പോകാൻ പറ്റില്ല അതും ലക്ഷക്കണക്കിന് തദ്ദേശവാസികൾക്ക്
അവിടെ ചികിൽസ ലഭിച്ചില്ലെങ്കിൽ മരിക്കണം 17 പേർ ആംബുലൻസിലും 3 പേർ വീട്ടിലും ചികിൽസ കിട്ടാതെ കോവിഡ് കാലത്ത് മരണപ്പെട്ടതും ചർച്ചയാവാത്തതും യാഥാർത്യമാണ് .കേരളത്തിൽ ഇങ്ങനെ ഒരു സ്ഥിതി എവിടെയും ഇല്ല.
ഭരണഘടനയേയും നിയമങ്ങളെയും ലംഘിച്ച് മനുഷ്യർ കൂട്ടമായി പ്രതികരിച്ച് പോവുന്നത് ഇങ്ങനെയൊക്കെ സംഭവിക്കുമ്പോഴാണ്.
ദേശീയത ഹൃദയത്തിൽ കൊണ്ട് നടക്കുന്ന ഒരു ജനതയായതുകൊണ്ട്
രാഷ്ട്രീയ മാറ്റങ്ങൾ അവരെ സ്വാധിനിക്കുന്നില്ല.

സംസ്ഥാനത്തെ പതിമൂന്ന് ജില്ലകളിലായി 33 മെഡിക്കൽ കോളേജുകൾ കാസറഗോഡിനെ നോക്കി പരിഹസിക്കുന്നു.
എയിംസും കാസറഗോഡിന് കിട്ടണം കേരളത്തിലെ ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ സംസ്ഥാന നേതൃത്വം പരസ്യ പ്രസ്താവന ഇറക്കാൻ തയ്യാറുണ്ടൊ? ഇല്ല….
സമരാഭാസങ്ങളെല്ലാം
വൻ ചതിയും പൊറാട്ട് നാടകങ്ങളുമാണ്.

താലൂക്ക് ആശുപത്രി ഡയാലിസിസ് സെൻ്ററും മറ്റ് അത്യാധുനിക അത്യാഹിത വിഭാഗവും 24 മണിക്കൂർ പോസ്റ്റ്മോർട്ടം തുടങ്ങി എല്ലാ സൗകര്യങ്ങളോടും കൂടി പ്രവർത്തിക്കാൻ ഭരണകൂടം പ്രത്യേക ഫണ്ട് അനുവദിക്കണം. എല്ലാ
സ്പെഷ്യൽ വിഭാഗം ഡോക്ടർമാരും മറ്റ് വിഭാഗങ്ങളും വേണം
അതിനെങ്കിലും ഭരിക്കുന്നവർ തയ്യാറാവണം .

താലൂക്ക് ആശുപത്രി വിഷയത്തിൽ
‘മംഗൽപാടി ജനകീയ വേദി’ നടത്തുന്ന സമരത്തിനും പിന്തുണ നൽകുമെന്നും
എല്ലാവരോടൊപ്പം അണി ചേരുന്നത്
എല്ലാം നേടാൻ തന്നെയാണെന്നും അദ്ദേഹം കൂട്ടിചേർത്തു. മംഗൽപ്പാടിയിലെ നിരവധി ജനകീയ പ്രശ്നങ്ങളിൽ ഇടപെടുന്ന എം.ജെ.വി എന്നും നാടിന്റെ വികസനത്തിന് വേണ്ടി മുന്നിട്ടറങ്ങുന്നതും അഭിനന്ദാർഹമാണെന്നും ഭരണകൂടം ഏതായാലും സമരരൂപത്തിന് മാറ്റമുണ്ടാവില്ലെന്നും ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ കേരള സംസ്ഥാന കമ്മറ്റി വർക്കിംഗ് പ്രസിഡൻറ് കൂക്കൾ ബാലകൃഷ്ണൻ കാസറഗോഡ് പറഞ്ഞു.



Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!