Read Time:1 Minute, 20 Second
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് കൊവിഡ് മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചു. തൃശൂര്‍ ജില്ലയില്‍ ജൂലൈ 5ന് മരണമടഞ്ഞ വത്സല (63) ആലപ്പുഴ ജില്ലയില്‍ ജൂലൈ 7ന് മരണമടഞ്ഞ ബാബു (52) എന്നീ വ്യക്തികളുടെ പുനര്‍ പരിശോധനഫലം പോസിറ്റീവ് ആയതോടെയാണ് രണ്ട് കൊവിഡ് മരണങ്ങള്‍ കൂടി സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് കൊവിഡ് ബാധിച്ചുള്ള 31 മരണങ്ങളാണ് ഇതടക്കം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. എന്നാല്‍ ഇതിന് പുറമേ മൂന്ന് കേസുകളില്‍ കൂടി മരണശേഷം കൊവിഡ് സ്ഥിരീകരിച്ചതായി ഇന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച കൊല്ലം വാളത്തുങ്കല്‍ സ്വദേശി ത്യാഗരാജനും, രണ്ട് ദിവസം മുമ്ബ് കൊല്ലം നെടുമ്ബനയില്‍ മുങ്ങി മരിച്ച വൃദ്ധയ്ക്കും കൊവിഡ് പരിശോധന ഫലം പോസിറ്റീവായിട്ടുണ്ട്.