മംഗളൂരു: നിയന്ത്രണം വിട്ട കാറിടിച്ചതിനെ തുടര്‍ന്ന് സ്‌കൂട്ടര്‍ ട്രക്കിലേക്ക് തെറിച്ചുവീണു. അപകടത്തില്‍ ഉള്ളാള്‍ സ്വദേശിയായ പ്രതിശ്രുതവരന്‍ മരിച്ചു. ഉള്ളാള്‍ ബന്തികോട്ടിലെ ഉബൈദാണ് (28)മരിച്ചത്. ഉബൈദ് സ്‌കൂട്ടറിന്റെ പിറകില്‍ യാത്ര ചെയ്യുകയായിരുന്നു. സ്‌കൂട്ടര്‍ ഓടിച്ച യുവാവിനെ ഗുരുതര പരിക്കുകളോടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച ഉച്ചയോടെയാണ് അപകടം.
സോമേശ്വര്‍ നഗരസഭാ ഓഫീസിലെ മാനേജര്‍ കൃഷ്ണയാണ് സ്‌കൂട്ടറില്‍ ഇടിച്ച കാര്‍ ഓടിച്ചിരുന്നത്. രണ്ട് ദിവസം മുമ്പാണ് ഇയാള്‍ കാര്‍ വാങ്ങിയത്. അമിതവേഗത്തില്‍ വന്ന കാര്‍ സ്‌കൂട്ടറില്‍ ഇടിച്ചതിനെ തുടര്‍ന്ന് സിമന്റ് കടത്തുന്ന ട്രക്കിലേക്ക് സ്‌കൂട്ടര്‍ തെറിച്ചുവീഴുകയായിരുന്നു. കാര്‍ ഓടിച്ച കൃഷ്ണ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും തൊക്കോട്ടെ ഫ്‌ളൈ ഓവറില്‍ വെച്ച് പൊലീസ് പിടികൂടി. ഇയാള്‍ക്കൊപ്പം കാറിലുണ്ടായിരുന്ന രണ്ടുപേരെ കൂടി കസ്റ്റഡിയിലെടുത്തു. ഉബൈദിന്റെ വിവാഹം ജൂലൈ 23ന് നടക്കേണ്ടതായിരുന്നു.
നിയന്ത്രണം വിട്ട കാർ സ്‌കൂട്ടറിലിടിച്ച് ട്രക്കിനടിയിലേക്ക് തെറിപ്പിച്ചു പ്രതിശ്രുത വരൻ മരിച്ചു
Read Time:1 Minute, 35 Second