ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​യാ​യ യു​വ​തി​യു​ടെ വ​യ​റ്റി​ല്‍ ക്ലീ​നിം​ഗ് പാ​ഡ് കണ്ടെത്തി

ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​യാ​യ യു​വ​തി​യു​ടെ വ​യ​റ്റി​ല്‍ ക്ലീ​നിം​ഗ് പാ​ഡ് കണ്ടെത്തി

0 0
Read Time:1 Minute, 59 Second

ത​ല​ശേ​രി: ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​യാ​യ യു​വ​തി​യു​ടെ വ​യ​റ്റി​ല്‍ ക്ലീ​നിം​ഗ് പാ​ഡ് കണ്ടെത്തി. ചൊ​ക്ലി സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യു​ടെ വ​യ​റ്റി​നു​ള്ളി​ലാ​ണ് ക്ലീ​നിം​ഗ് പാ​ഡ് ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഗ​ര്‍​ഭ​പാ​ത്രം നീ​ക്കം ചെ​യ്യു​ന്ന ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യാ​യ സ്ത്രീയുടെ വയറ്റില്‍ ആണ് ക്ലീ​നിം​ഗ് പാ​ഡ്. ഈ ശ​സ്ത്ര​ക്രി​യ​യ്ക്കു ശേഷം തിരികെ വീട്ടില്‍ എത്തിയ സ്ത്രീയ്ക്ക് വേദന അനുഭവപ്പെട്ടു. തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ എത്തിയപ്പോള്‍ ഇവര്‍ പരിശോധിക്കാതെ മരുന്ന് കൊടുത്ത് വിട്ടു.
എന്നാല്‍ പിന്നീട് വേ​ദ​ന കൂ​ടു​ക​യും ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ സ്ഥ​ല​ത്ത് പ​ഴു​പ്പ് ബാ​ധി​ക്കു​ക​യും ചെയ്തതോടെ ഇവര്‍ മറ്റൊരു ആശുപത്രിയെ സമീപിച്ചു.
ഇവിടെ സ്കാന്‍ ചെയ്തപ്പോള്‍ ആണ് വ​യ​റ്റി​ല്‍ ക്ലീ​നിം​ഗ് പാ​ഡ് കണ്ടെത്തിയത്. തുടര്‍ന്ന് ശ​സ്ത്ര​ക്രി​യ​ നടത്തി ക്ലീ​നിം​ഗ് പാ​ഡ് എടുത്ത് കളഞ്ഞു. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ ഒ​തു​ക്കി​ത്തീ​ര്‍​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ ന​ട​ന്നു​വ​രി​ക​യാ​ണെന്ന് ആരോപണം ഉണ്ട്. ഡോ​ക്‌​ട​ര്‍​മാ​ര്‍ ചേ​ര്‍​ന്നു ന​ട​ത്തു​ന്ന സ്വ​കാ​ര്യ ആ​ശു​പ​ത്രി​യില്‍ ആണ് യുവതി ആദ്യം ശ​സ്ത്ര​ക്രി​യ​ നടത്തിയത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!