തലശേരി: ശസ്ത്രക്രിയയ്ക്കു വിധേയയായ യുവതിയുടെ വയറ്റില്‍ ക്ലീനിംഗ് പാഡ് കണ്ടെത്തി. ചൊക്ലി സ്വദേശിനിയായ യുവതിയുടെ വയറ്റിനുള്ളിലാണ് ക്ലീനിംഗ് പാഡ് ഉപേക്ഷിക്കപ്പെട്ടനിലയില്‍ കണ്ടെത്തിയത്. ഗര്‍ഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയയ്ക്കു വിധേയായ സ്ത്രീയുടെ വയറ്റില്‍ ആണ് ക്ലീനിംഗ് പാഡ്. ഈ ശസ്ത്രക്രിയയ്ക്കു ശേഷം തിരികെ വീട്ടില്‍ എത്തിയ സ്ത്രീയ്ക്ക് വേദന അനുഭവപ്പെട്ടു. തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ എത്തിയപ്പോള്‍ ഇവര്‍ പരിശോധിക്കാതെ മരുന്ന് കൊടുത്ത് വിട്ടു.
എന്നാല്‍ പിന്നീട് വേദന കൂടുകയും ശസ്ത്രക്രിയ നടത്തിയ സ്ഥലത്ത് പഴുപ്പ് ബാധിക്കുകയും ചെയ്തതോടെ ഇവര്‍ മറ്റൊരു ആശുപത്രിയെ സമീപിച്ചു.
ഇവിടെ സ്കാന്‍ ചെയ്തപ്പോള്‍ ആണ് വയറ്റില്‍ ക്ലീനിംഗ് പാഡ് കണ്ടെത്തിയത്. തുടര്‍ന്ന് ശസ്ത്രക്രിയ നടത്തി ക്ലീനിംഗ് പാഡ് എടുത്ത് കളഞ്ഞു. സംഭവം വിവാദമായതോടെ ഒതുക്കിത്തീര്‍ക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്ന് ആരോപണം ഉണ്ട്. ഡോക്ടര്‍മാര്‍ ചേര്‍ന്നു നടത്തുന്ന സ്വകാര്യ ആശുപത്രിയില്‍ ആണ് യുവതി ആദ്യം ശസ്ത്രക്രിയ നടത്തിയത്.
ശസ്ത്രക്രിയയ്ക്കു വിധേയയായ യുവതിയുടെ വയറ്റില്‍ ക്ലീനിംഗ് പാഡ് കണ്ടെത്തി
Read Time:1 Minute, 59 Second