തിരുവനന്തപുരം:
പെട്രോള്‍, ഡീസല്‍ വിലവര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ജൂലൈ 10ന് സംസ്ഥാനത്ത് മോട്ടോര്‍വാഹന പണിമുടക്ക് നടത്തുമെന്ന് മോട്ടോര്‍ തൊഴിലാളി സംയുക്ത സമരസമിതി. രാവിലെ ആറ് മുതല്‍ ഉച്ചക്ക് 12 വരെയാണ് പണിമുടക്ക്.
പെട്രോളും ഡീസലും ടാക്സി വാഹനങ്ങള്‍ക്ക് സബ്സിഡി നിരക്കില്‍ നല്‍കുക, ഓട്ടോ -ടാക്സി നിരക്ക് കാലോചിതമായി പരിഷ്കരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്കെന്ന് സംയുക്ത സമരസമിതി നേതാക്കളായ കെ.എസ്. സുനില്‍കുമാര്‍ (സി.ഐ.ടി.യു), പി.ടി.പോള്‍ (ഐ.എന്‍.ടി.യു.സി), മനയത്ത് ചന്ദ്രന് (എച്ച്.എം.എസ്), വി.എ.കെ. തങ്ങള്‍ (എസ്.ടി.യു), ജെ. ഉദയഭാനു (എ.ഐ.ടി.യു.സി), സി.ടി. വിജയന് (യു.ടി.യു.സി) എന്നിവരും പ്രസ്താവനയില്‍ അറിയിച്ചു.