മക്ക:
ഈ വർഷം ഹജ്ജ് നടക്കുമെന്ന് സൗദി അറേബ്യ പ്രഖ്യാപിച്ചു, എന്നാൽ വളരെ പരിമിതമായ തീർഥാടകരോടൊപ്പവും പ്രായമായ തീർഥാടകർക്ക് നിരോധനം ഏർപ്പെടുത്തിയുമാവും ഈ വർഷത്തെ ഹജ്ജ്. ആരോഗ്യ പരിശോധനയും കർശനമാക്കുന്നതുൾപ്പെടെയുള്ള മുൻകരുതൽ നടപടികൾ പാലിക്കുമെന്നും സൗദി അറിയിച്ചു.
കൂടുതൽ ജനക്കൂട്ടത്തെ ഒഴിവാക്കുന്നതിനും കൊറോണ വൈറസ് പാൻഡെമിക് പടരാതിരിക്കുന്നതിനുമുള്ള മുൻകരുതൽ നടപടിയായി സൗദികൾക്കും തെരഞ്ഞെടുക്കപ്പെട്ട് വിവിധ ദേശങ്ങളിൽ നിന്നുള്ള പ്രവാസികൾക്കും മാത്രമേ ഈ വർഷം ഹജ്ജ് അനുഷ്ഠാനങ്ങൾ നടത്താൻ അനുവാദമുണ്ടായിരിക്കുകയുള്ളൂ.
COVID-19 വൈറസ് പടരുന്നതിനിടയിൽ പൊതു സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള രാജ്യത്തിന്റെ നേതൃത്വത്തിന്റെ തീവ്രതയ്ക്ക് അനുസൃതമായാണ് തീരുമാനം എന്ന് സൗദി അധികൃതർ പറഞ്ഞു.
ഈ വർഷം ജൂലൈ അവസാനത്തോടെ നടക്കാനിരിക്കുന്ന തീർത്ഥാടനം ലോകത്തിലെ ഏറ്റവും വലിയ മത സദസ്സുകളിൽ ഒന്നാണ്, രണ്ടര ദശലക്ഷത്തിലധികം തീർഥാടകർ മക്കയിലെയും മദീനയിലെയും ഇസ്‌ലാമിന്റെ പുണ്യസ്ഥലങ്ങൾ സന്ദർശിച്ച് ഒരാഴ്ച നീണ്ടുനിൽക്കുന്ന ഹജ്ജ് കർമ്മം കഴിവുള്ള ഓരോ മുസ്ലീമിനും ഒരു ജീവിതകാല കടമയുമാണ്.
തങ്ങളുടെ ഹജ്ജ് പദ്ധതികൾ നിർത്തിവയ്ക്കാൻ സൗദി അറേബ്യ മാർച്ചിൽ മുസ്ലീങ്ങളോട് ആവശ്യപ്പെടുകയും കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നതുവരെ ഉംറയെ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.