ഓൺലൈൻ പഠന സംവിധാനമൊരുക്കി ഉദുമ കല്ലിങ്കാൽ ശാഖ യൂത്ത് ലീഗ്

ഓൺലൈൻ പഠന സംവിധാനമൊരുക്കി ഉദുമ കല്ലിങ്കാൽ ശാഖ യൂത്ത് ലീഗ്

0 0
Read Time:1 Minute, 51 Second

ഉദുമ:
ഓൺലൈൻ പഠന സംവിധാനമൊരുക്കി
കല്ലിങ്കാൽ ശാഖ യൂത്ത് ലീഗ്
കല്ലിങ്കാലിലെ രണ്ട് നിർധന കുടുംബങ്ങളിലെ ഓൺലൈൻ പഠന സംവിധാനം ഇല്ലാത്ത കുട്ടികൾക്ക് സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി സ്മാർട്ട് ടെലിവിഷനുകൾ വിതരണം ചെയ്തു.

ഓൺലൈൻ ക്ലാസ് നടക്കുന്ന ഈ വേളയിൽ കുട്ടികൾക്ക് പഠിക്കാൻ സൗകര്യമില്ല എന്നറിഞ്ഞ യൂത്ത് ലീഗ് പ്രവർത്തകർ മറ്റ് ഭാരവാഹികളുമായി ബന്ധപ്പെടുകയും വളരെ പെട്ടെന്ന് ടെലിവിഷൻ നൽകുന്നതിനുള്ള ഫണ്ട് സ്വരൂപിച്ച് വീടുകളിൽ ടെലിവിഷൻ എത്തിക്കുകയുമായിരുന്നു.

ഓൺലൈൻ ക്ലാസ് നടക്കുന്ന ഈ അവസരത്തിൽ കുട്ടികൾക്ക് പഠിക്കാൻ സൗകര്യം ഏർപ്പെടുത്തി കൊടുത്തതിൽ യൂത്ത് ലീഗ് പ്രവർകരും,പഠിക്കാൻ അവസരമുണ്ടായ വീട്ടുകാരും വളരെ സന്തോഷത്തിലാണ്.
മുസ്ലിംലീഗ് ഉദുമ മണ്ഡലം പ്രസിഡൻറ് ജനാബ് കെ.ഇ.എ ബക്കർ സാഹിബ് വിതരണോദ്ഘാടനം നിർവഹിച്ചു
പഞ്ചായത്ത് ജോയിൻ സെക്രട്ടറി കാരിഹ് റഹ്മാൻ, കല്ലിങ്കാൽ യൂത്ത് ലീഗ് പ്രസിഡണ്ട് ബിലാൽ കല്ലിങ്കാൽ, സെക്രട്ടറി റഹീസ്, ട്രഷറർ റുഷൈദ്, റാഷിദ് കല്ലിങ്കാൽ, സജാദ്, സുഫൈൽ, ഇംതിയാസ്, ഷെഫീഖ്.K, അനീസുദ്ദീൻ ഹമീദ്, സഫുവാൻ, സിദ്ദീഖ്,നജീബ്,സാലിഹ് കല്ലിങ്കാൽ എന്നിവർ സംസാരിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!