കുമ്പള:
മംഗൽപ്പാടി പഞ്ചായത്തിലെ ഷിറിയ കുന്നിൽ ഏഴ് പതിറ്റാണ്ട് മുമ്പ് സ്ഥാപിതമായ ഷിറിയ ഗവൺമെൻറ് ഹയർ സെക്കണ്ടറി സ്കൂളിന്റെ സ്ഥലത്തിൽ ഒരുഭാഗം സ്വകാര്യവ്യക്തികൾ കയ്യേറിയിട്ട് വർഷങ്ങൾ ഏറെയായി. നാടിൻറെ വികസനത്തിനും നാട്ടുകാരുടെ പുരോഗതിക്കും ഉദകേണ്ട സ്ഥാപനത്തിന്റെ സ്ഥലമാണ് അന്യമായി പോകുന്നത്.
വിദ്യാഭ്യാസത്തിൻറെ കുറവോ സാമൂഹ്യ അജ്ഞതയോ അല്ല ഇതിന് കാരണം. ചില വ്യക്തികളുടെ കച്ചവടം മാത്രമാണ് പിന്നിലെ രഹസ്യം. കൂടാതെ ഏത് വികസനം കൊണ്ട് വന്നാലും ചിലർ തടസ്സപ്പെടുത്തി ഇല്ലാതാകാകുന്നതും ഇവിടെ പതിവാണ്.
ചെർക്കളം അബ്ദുല്ല എംഎൽഎ ആയിരുന്ന സമയത്താണ് 4 ക്ലാസ് റൂം നിർമ്മിക്കുവാൻ തുക വകയിരുത്തിയത്. ശേഷം ജോലി തുടങ്ങുകയും ചെയ്തെങ്കിലും ഇന്നും മൂകസാക്ഷിയായി ഒതുങ്ങുകയാണ് ക്ലാസ് മുറികൾകൾ.
പിടിഎയും മേൽ അധികാരികളും ശ്രദ്ധിക്കാതിരുന്നതിനാൽൽ ആ കെട്ടിടം എന്നെന്നേക്കുമായി സ്കൂളിന് നഷ്ടമായി.
ജില്ലാ പഞ്ചായത്ത് മുതൽ സെക്രട്ടറിയേറ്റ് വരെ പരാതി നൽകിയെങ്കിലും പരാതിയൊന്നും പരിഹാരം ആകാതെ കടലാസിൽ ഒതുങ്ങുകയാണ്.
സ്കൂളിൽ ഏത് വികസനപ്രവർത്തനം വന്നാലും ഒരു വിഭാഗം ആളുകൾ തടസ്സം നിൽക്കുകയാണെന്നും ആക്ഷേപമുണ്ട് .അവരുടെ വീടുകളിലേക്ക് പോകുവാൻ മറ്റു വഴികൾ ഉണ്ടായിരുന്നിട്ടും സ്കൂൾ കമ്പൗണ്ടുകൾ വഴിയാണ് വാഹനങ്ങളിലും മറ്റും പോകുന്നത്.
ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ചുറ്റുമതിൽ കെട്ടാൻ തുടങ്ങിയെങ്കിലും ചില മാഫിയകൾ ഇതിനും തടസ്സം നിൽക്കുന്നു. പോലീസിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല .
വിദ്യാർത്ഥികൾക്കും ഉദ്യോഗസ്ഥർക്കും സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായാണ് ചുറ്റുമതിൽ കെട്ടാൻ അനുമതി ലഭിച്ചത് .
അബ്ദുൽ റസാഖ് എംഎൽഎ ആയിരുന്ന സമയത്ത് ഇതേ സ്കൂളിന് ബസ് ആവശ്യപ്പെട്ടപ്പോൾ നൽകാൻ തയ്യാറായെങ്കിലും ചില വ്യക്തികൾ ഇതിനും തടസ്സം നിന്നു. മംഗൽപ്പാടിയിൽ ആദ്യമായി സ്കൂൾ ബസ്സിന് അപേക്ഷ നൽകിയതും ഇവിടെ നിന്നാണ് . അത് കൊണ്ട് തന്നെ ഇവിടത്തേക്ക് നൽകാൻ ആദ്യം തന്നെ ഉത്തരവിടുകയും എച്ച് എം , പ്രിൻസിപ്പലിനെയും സ്വാധീനിച്ച് മാഫിയകൾ ബസ് ലഭിക്കാതിരിക്കാൻ ശ്രമം നടത്തുകയും ചെയ്തിരുന്നു. കമ്മീഷണർക്ക് പരാതി കൊടുത്തതിന് ശേഷം ആണ് ഇതിനാ പരിഹാരമായത്. പെൺകുട്ടികൾക്ക് മാത്രമായി പ്ലസ് ടു അനുവദിച്ചത് പോലും ഇതുവരെ വരെ യാഥർത്യമാക്കാൻ സാധിച്ചിട്ടില്ല.
എ കെ എം അഷ്റഫ് ജില്ലാ പഞ്ചായത്ത് മെമ്പറും,ശ്യാമള ദേവി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും ആയിരുന്നപ്പോൾ പെൺകുട്ടികൾക്ക് മാത്രമായി പ്ലസ് ടു അനുവദിച്ചിരുന്നു . എല്ലാ വികസന പ്രവർത്തനത്തിനും തടസ്സം നിൽക്കുന്നത് വലിയ ലോബികളാണ് എന്ന് പരക്കെ ആക്ഷേപമുണ്ടെന്നും 14 വർഷം പി.ടി.എ പ്രസിഡണ്ട് ആയിരുന്ന വ്യക്തി ആരോപിക്കുന്നു.
ആദ്യമായി ഷിറിയയിൽ പ്ലസ് ടു കൊണ്ടുവരാൻ വേണ്ടി പ്രയത്നിച്ചത് ഗോൾഡൻ അബ്ദുൽ ഖാദർ ആയിരുന്നു.
4 നാല് കമ്പ്യൂട്ടറുകൾ കൾ കിട്ടിയപ്പോൾ ഉദ്ഘാടനവും മറ്റും ചെയ്തിട്ടും കോടിക്കണക്കിന് ചെലവിട്ടു പണിത കെട്ടിടം ഇതുവരെ ഉദ്ഘാടനം ചെയ്യാൻ കഴിഞ്ഞില്ല എന്നതും പി.ടി.എയുടെ കഴിവ് കേടാണെന്നും പരാതിയുണ്ട്.
ഷിറിയ ഗവൺമെൻറ് സ്കൂളിൻറെ സ്ഥലം കയ്യേറി സ്വകാര്യവ്യക്തികൾ; അധികൃതർക്ക് മൗനം
Read Time:4 Minute, 36 Second