മലബാർ കലാസാംസ്കാരിക വേദി ഓൺലൈൻ ക്ലാസ്സ് സൗകര്യമൊരുക്കി

0 0
Read Time:2 Minute, 6 Second

കുമ്പള:
ജീവകാരുണ്യ രംഗത്തും വിദ്യാഭ്യാസ മേഖലകളിലും ദുബായ് മലബാർ കലാസാംസ്കാരിക വേദി നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനം അഭിനന്ദനാർഹമാണെന്നും ഈ കോവിഡ് കാലത്തും വിദ്യാഭ്യാസ സൗകര്യം ഇല്ലാത്ത കുട്ടികൾക്ക് അതിന് സൗകര്യമൊരുക്കുക വഴി സമൂഹത്തോടുള്ള കടമയാണ് നിറവേറ്റിയത് എന്നും മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ കെ എം അഷ്റഫ് അഭിപ്രായപ്പെട്ടു, കുമ്പള കോയിപ്പാടി കടപ്പുറത്തെ നൂറോളം വരുന്ന വിദ്യാർഥികൾക്ക് തീരദേശത്തെ മർഹൂം പി ബി അബ്ദുറസാഖ് മെമ്മോറിയൽ ലൈബ്രറി ഹാളിലാണ് ഓൺലൈൻ ക്ലാസ്സ് സംഘടിപ്പിക്കുന്നത്, പഠന സൗകര്യത്തിനുള്ള ടിവിയും അനുബന്ധ ഉപകരണങ്ങളും സമർപ്പിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം, മലബാർ കലാസാംസ്കാരിക വേദിയുടെ ജനറൽ കൺവീനർ അഷ്റഫ് കാർല അധ്യക്ഷത വഹിച്ചു, കുമ്പള ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ബി എൻ മുഹമ്മദലി, എ കെ ആരിഫ്, പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അഷ്റഫ് കൊടിയമ്മ, കോയിപ്പാടി ഫിഷറീസ് സ്കൂൾ സ്കൂൾ ടീച്ചർ പ്രസീധ, സമീർ കുമ്പള, സലിം കുഞ്ഞി, അമീൻ യു എം,ലൈബ്രറി പ്രസിഡൻറ് സാധിക്‌ , സെക്രട്ടറി ഹനീഫ് കോയിപ്പാടി, ട്രഷറർ ഹനീഫ എബി, ഭാരവാഹികളായ റസാക്ക്, മുസ്തഫ , ഹസൈനാർ, ഇബ്രാഹിം, അബ്ദുല്ല എം എ, മുഹമ്മദ് എം എ എന്നിവർ സംസാരിച്ചു, ഹനീഫ കോയിപ്പാടി സ്വാഗതവും, കെ വി യൂസഫ് നന്ദിയും പറഞ്ഞു

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!