ടോയ്‌ലറ്റ് ഫ്ളഷ് ചെയ്യുമ്പോള്‍ അന്തരീക്ഷത്തില്‍ കോവിഡ് വൈറസ് പടരാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്‌

0 0
Read Time:1 Minute, 45 Second

ബെയ്ജിങ്ങ്:
ടോയ്‌ലറ്റ് ഫ്ളഷ് ചെയ്യുന്നത് മൂലം കോവിഡ് പകരുമെന്ന് റിപ്പോര്‍ട്ട്. ചൈനയിലെ യാങ്ങ്‌സോഹു യൂണിവേഴ്‌സിറ്റിയിലെ ഒരു കൂട്ടം ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഈ റിപ്പോര്‍ട്ട് ഉള്ളത്. കൊറോണ ബാധിതനായ ഒരാളുടെ വിസര്‍ജ്യത്തില്‍ വൈറസ് സാനിധ്യം ഉണ്ടെന്നും ഉപയോഗ ശേഷം ടോയ്‌ലറ്റ് ഫ്‌ളെഷ് ചെയ്യുന്നത് മൂലം ഇവ അന്തരീക്ഷത്തില്‍ പടരുമെന്നുമാണ് പഠനം പറയുന്നത്.
വാര്‍ത്താ ഏജന്‍സിയായ പിടിഐ ആണ് ചൈനീസ് ഗവേഷകരെ ഉദ്ദരിച്ച് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഫിസിക്‌സ് ഓഫ് ഫ്‌ളൂയിഡ് എന്ന പ്രസിദ്ധീകരണത്തിലാണ് ഈ പഠന റിപ്പോര്‍ട്ട് ഉള്ളത്. കോവിഡ് രോഗി ഉപയോഗിച്ച ടോയ്‌ലറ്റ് ഫ്‌ളെഷ് ചെയ്യുമ്പോള്‍ പുറത്തേക്ക് തെറിക്കുന്നത് വൈറസ് കണങ്ങളടങ്ങിയ ജലാംശം ആയിരിക്കും. നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയാത്ത ഇവ അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കും. മറ്റൊരാള്‍ ഈ ടോയ്‌ലറ്റ് ഉപയോഗിക്കുമ്പോള്‍ വൈറസ് കണങ്ങള്‍ ശ്വസനത്തിലൂടെ ശരീരത്തില്‍ പ്രവേശിക്കാന്‍ കാരണമാകുമെന്നുമാണ് പഠനങ്ങള്‍ പറയുന്നത്.
അതിനാല്‍ തന്നെ ടോയ്‌ലറ്റ് അടച്ചതിനുശേഷം മാത്രം ഫ്‌ളെഷ് ചെയ്യണമെന്നാണ് ഗവേഷകര്‍ നല്‍കുന്ന നിര്‍ദേശം.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!