പ്രതിപക്ഷ മണ്ഡലങ്ങളോട് സർക്കാർ അവഗണന ;എം.സി ഖമറുദ്ദീൻ

0 0
Read Time:2 Minute, 24 Second

പ്രതിപക്ഷം പ്രതിനിധീകരിക്കുന്ന മണ്ഡലങ്ങളെ വികസന കാര്യങ്ങളിൽ സർക്കാർ അവഗണിക്കുകയാണെന്ന് എം സി ഖമറുദ്ദീൻ പത്രസമ്മേളനത്തിൽ ആരോപിച്ചു. മഞ്ചേശ്വരം താലൂക്കിനെ വികസനത്തിൽ തഴയുമ്പോൾ വെള്ളരിക്കുണ്ട് താലൂക്കിൽ മന്ത്രി ഇ ചന്ദ്രശേഖരൻ വികസനം അനുവദിക്കുകയാണ്. പഴയ ആരോഗ്യ കേന്ദ്ര ത്തിന്റെ സൗകര്യങ്ങൾ മാത്രമാണ് മംഗൽപാടി താലൂക്കാശുപത്രിയിൽ ഉള്ളത്. വെള്ളരിക്കുണ്ടിൽ പ്രസവവാർഡ് കൊണ്ടുവരും എന്ന് പ്രഖ്യാപിച്ച ജില്ലയുടെ മന്ത്രി മഞ്ചേശ്വരത്തെ അവസ്ഥ കൂടി കാണണം.മംഗൽപ്പാടി താലൂക്കാശുപത്രിയെ കിഫ്ബിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം നടപ്പാക്കുന്നില്ല. മണ്ഡലത്തിൽ കൂടുതൽ ഡയാലിസിസ് സൗകര്യം ഏർപ്പെടുത്താനാണ് ശ്രമിക്കുന്നത്. താലൂക്ക് ആശുപത്രിയിൽ സ്വകാര്യവ്യക്തി നൽകിയ ഡയാലിസിസ് ഉപകരണങ്ങൾ ഉടൻ പ്രവർത്തനക്ഷമമാക്കും.
കാസർഗോഡ് ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ കുമ്പള ആരോഗ്യകേന്ദ്രത്തിന് അഞ്ച് ഡയാലിസിസ് ഉപകരണങ്ങൾ എംഎൽഎ ഫണ്ട് വഴി നൽകി. താലൂക്കാശുപത്രിക്ക് 44 ലക്ഷം രൂപ എംഎൽഎ ഫണ്ടിൽ നിന്ന് അനുവദിച്ചിട്ടുണ്ട്. കോവിഡ് കാലത്ത് അതിർത്തി അടച്ച സംഭവത്തിൽ 15 ജീവൻ നഷ്ടപ്പെട്ട മഞ്ചേശ്വരത്തിന് വേണ്ട സഹായങ്ങൾ നൽകാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കുമ്പളയിൽ സിപിഎം നിയന്ത്രണത്തിലുള്ള ജില്ലാ സഹകരണ ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റ് കളക്ടർ അടുത്ത് ഉദ്ഘാടനം ചെയ്തു. മഞ്ചേശ്വരം താലൂക്ക് ആശുപത്രി വികസനം അനുവദിക്കാത്തത് ഈ സഹകരണാശുപത്രിക്ക് കോട്ടം തട്ടുന്നതിനാലാണെന്ന് സംശയിക്കുന്നതായും അദ്ദേഹം ആരോപിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!