Read Time:1 Minute, 6 Second
കണ്ണൂർ:
കോവിഡ് 19 ബാധിച്ച് സംസ്ഥാനത്ത് ഒരാൾ കൂടി മരിച്ചു. മസ്ക്കറ്റിൽ നിന്ന് നാട്ടിലെത്തിയ ഇരിട്ടി പയഞ്ചേരി സ്വദേശി പി.കെ മുഹമ്മദ് ആണ് മരിച്ചത്. 70 വയസുള്ള ഇയാൾക്ക് കോവിഡ് 19 സ്ഥിരീകരിച്ചു ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് മരണപ്പെട്ടത്.
ഇയാളുടെ മകന് നേരത്തെ തന്നെ കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. മുഹമ്മദിന്റെ മരണത്തോടെ കോവിഡ് ബാധിച്ച് സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 18 ആയി.
ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ ആയിരുന്നു പി.കെ മുഹമ്മദ്.
മുഹമ്മദ് ഉൾപ്പെടെ മസ്ക്കറ്റിൽ നിന്ന് മടങ്ങിയെത്തിയ നാലുപേർക്ക് ബുധനാഴ്ച കോവിഡ് 19 പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചിരുന്നു.