Read Time:1 Minute, 17 Second
അമിത വിലവർധനവിനെതിരെ കർശന നടപടി; കടകളിൽ പരിശോധന കർശനമാക്കി ജില്ലാ കളക്ടർ
കാസർകോട് ടൗണിലെ ഹോട്ടൽ, പലവഞ്ജന കടകൾ പച്ചക്കറി കടകൾ, ചിക്കൻ സ്റ്റാൾ, മത്സ്യ തുടങ്ങിയവിടങ്ങളിലാണ് പരിശോധന നടത്തിയതി. സവാള ഉള്ളിക്ക് അമിത വില ഈടാക്കുന്നതായി കണ്ടെത്തി.. കടക്കെതിരെ നടപടി സ്വീകരിക്കാൻ ജില്ലാ സപ്ലൈ ഓഫീസർക്ക് നിർദ്ദേശം നൽകി. മാർക്കറ്റിൽ 22 രൂപ വില ഉണ്ടായിരുന്ന സവാള 26 രൂപയ്ക്ക് വിൽക്കുന്നതായി പരിശോധനയിൽ കണ്ടെത്തിയിരുന്നു. ജില്ലാ സപ്ലൈ ഓഫീസറും താലൂക്ക് സപ്ലൈ ഓഫീസർമാരും റേഷനിംഗ് ഇൻസ്പെക്ടർമാരും പരിശോധന സംഘത്തിലുണ്ടായിരുന്നു. താലൂക്ക് തലത്തിൽ സ്ക്വാഡുകൾ രൂപീകരിച്ച് പരിശോധന തുടർച്ചയായി നടത്താൻ ജില്ലാ സപ്ലെ ഓഫീസർക്ക് നിർദ്ദേശം നൽകി. ഈസ്റ്റർ റംസാൻ, വിഷു, ആഘോഷ വേളകളിൽ പൊതു കമ്പോളത്തിൽ അമിത വില വർധനവ് കർശനമായി നിയന്ത്രിക്കും