ദിർഹമിന് ചരിത്രത്തിലെ ഏറ്റവും ഉയർന്നനിരക്ക്;പ്രവാസികൾക്ക് ശമ്പളം കിട്ടിയ സമയമായതിനാൽ നാട്ടിലേക്ക് പണമൊഴുകുന്നു
ദുബൈ യുക്രെയ്നിലെ യുദ്ധവും എണ്ണവിലയുടെ കുതിപ്പും മൂലം ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവിൽ ഇന്ത്യൻ രൂപ . തിങ്കളാഴ്ച ഒരു ദിർഹമിന് 21 രൂപയാണ് വിനിമയ നിരക്ക് . ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യൻ രൂപയുടെ വിനിമയമൂല്യം 21 ദിർഹമിലെത്തിനിൽക്കുന്നത് . ഇതുവരെ 20.88 ആയിരുന്നു ഉയർന്ന വിനിമയനിരക്ക് . ഞായറാഴ്ച 20.81 എന്ന നിലയിൽ നിന്ന് 19 പൈസയാണ് മണിക്കൂറുകൾക്കുള്ളിൽ ഉയർന്നത് . 21 ൽ നിന്ന് പിന്നീട് 20.92 എന്ന നിലയിലേക്ക് താഴുകയും ചെയ്തു . ഇന്റർനെറ്റ് ബാങ്ക് വഴി പണം അയച്ചവർക്ക് ദിർഹമിന് 20.86 രൂപ വരെ ലഭിച്ചു . പ്രവാസികൾക്ക് ശമ്പളം കിട്ടിയ സമയമായതിനാൽ പരമാവധി ആളുകൾ കഴിഞ്ഞ ദിവസങ്ങളിലായി പണം അയച്ചിരുന്നു . എക്സ്ചേഞ്ചു കളിൽ പണം അയക്കാൻ തിരക്കേറിയതായും എക്സ്ചേഞ്ച് അധികൃതർ വ്യക്തമാക്കി . സർക്കാറും റിസർവ് ബാങ്കും ഇടപെട്ടില്ലെങ്കിൽ രൂപയുടെ മൂല്യം ഇനിയും ഇടിയാൻ സാധ്യതയുണ്ട് .
ദിർഹമിന് ചരിത്രത്തിലെ ഏറ്റവും ഉയർന്നനിരക്ക്;പ്രവാസികൾക്ക് ശമ്പളം കിട്ടിയ സമയമായതിനാൽ നാട്ടിലേക്ക് പണമൊഴുകുന്നു
Read Time:1 Minute, 34 Second