മീഡിയ വൺ നിരോധനം നീതി നിഷേധം പി.സി.എഫ്.നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി കാഞ്ഞാർ കരീം

0 0
Read Time:2 Minute, 6 Second

മീഡിയ വൺ നിരോധനം
നീതി നിഷേധം പി.സി.എഫ്.

ദുബൈ:പ്രമുഖ വാർത്താ വിതരണ ചാനലായ മീഡിയ വൺ ചാനലിന് വീണ്ടും വീണ്ടും സംപ്രേഷണവിലക്ക് ഏർപ്പെടുത്തിയത് നീതി നിഷേധമാണ്.
സുരക്ഷാ കാരണങ്ങൾ പറഞ്ഞ് നിരോധനം ഏർപ്പെടുത്തുമ്പോൾ എന്ത് സുരക്ഷാ വീഴചയാണ് മീഡിയ വൺ നടത്തിയിട്ടുള്ളത് എന്ന് പൊതു സമൂഹത്തെ ബോധ്യ പ്പെടുത്തിയില്ലെങ്കിലും പ്രസ്തുത ചാനൽ മേധാവിയെ എങ്കിലും ബോധ്യപ്പെടുത്തേണ്ട ബാധ്യത വിലക്ക് ഏർപ്പെടുത്തിയവർക്കുണ്ട്.

നേരുള്ള നിലപാടിൽ ഉറച്ച് നിന്ന് നേരിന്റെ നേർക്കാഴ്ച പൊതു സമൂഹത്തിലേക്ക് എത്തിക്കുന്ന എല്ലാ ചെറു ചലനങ്ങളെയും പ്രേക്ഷകരിലേക്ക് എത്തിക്കുന്ന മുൻനിരയിലുള്ള മാധ്യമ സ്ഥാപനമായ മീഡിയ വൺ പോലുള്ള ചാനലിനെ നിരോധിച്ചത് ഭരണ കൂടങ്ങൾ തുടരുന്ന രണ്ടു തരം നീതിയെ തുറന്നു കാട്ടുന്നതാണ്.

തങ്ങൾക്കിഷ്ടമുള്ള വാർത്തകൾ ചെയ്യുന്ന സ്തുതി പാടകരോടാണ് ഭരണ കൂടങ്ങൾക്ക് ഇഷ്ടം.സത്യവും ധർമ്മവും നീതിയും വരച്ചു കാട്ടുന്നവരോട് നിഷേധാൽ മക നിലപാട് സ്വീകരിക്കുത് ഭൂഷണമല്ലെന്നും ചാനലിന് സംപ്രേഷണ അനുമതി കൊടുക്കാൻ ബന്ധപ്പെട്ടവർ തയ്യാറാവണമെന്നും PCF UAE നാഷണൽ’ കമ്മിറ്റി ജനറൽ സെക്രട്ടറി കാഞ്ഞാർ കെരീം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
വിലക്ക് ഉത്തരവ് രണ്ടുദിവസത്തേക്ക് മരവിപ്പിച്ച ഹൈക്കോടതി ഉത്തരവ് പ്രതീക്ഷ നൽകുന്നതാണ് എന്നും വ്യക്തമാക്കി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
100 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!