പി സി എഫ് ഷാർജ കമ്മിറ്റി പ്രഖ്യാപിച്ചു

ഷാർജ: പി സി എഫ് വാർഷിക ജനറൽ കൺവെൻഷൻ 21- 1- 2022 ന് റോള പാർക്കിനടുത്തുള്ള റഫീക്കാസ് ഹാളിൽ പ്രസിഡന്റ് ഒഫാർ തവനൂരിന്റെ അദ്ധ്യക്ഷതയിൽ ചേർന്നു.
യോഗം നാഷണൽ കമ്മറ്റി പ്രസിഡന്റ് മൻസൂർ അലി പട്ടാമ്പി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഫൈസൽ കറുകമാട് റിപ്പോർട്ട് അവതരിപ്പിക്കുകയും തുടർന്ന് അടുത്ത രണ്ട് വർഷത്തേക്കുള്ള കമ്മറ്റിയെ തിരഞ്ഞടുക്കുവാനുള്ള സംഘടനാ തിരഞ്ഞെടുപ്പ് റിട്ടേണിങ് ഓഫീസറും നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറിയുമായ കരീം കാഞ്ഞാറിന്റെ സാനിധ്യത്തിൽ നടന്നു
യോഗത്തിൽ പി റ്റി യു സി സംസ്ഥാന സെക്രട്ടറി യൂനുസ് തളങ്കര മുഖ്യപ്രഭാഷണം നടത്തി. ഖാലിദ് ബംബ്രാണ. ഷിജു ഹനീഫ. ഹമീദ് കേച്ചേരി. ജംഷീദ് കോഴിക്കോട്. ഷജീബ് അന്നിക്കര എന്നിവർ പ്രസംഗിച്ചു. ജോയിന്റ് സെക്രട്ടറി അതീഖുറഹ്മാൻ സ്വാഗതവും ട്രഷറർ സാലി കൂട്ടായി നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: പ്രസിഡന്റ് ഒഫ്ഫാർ തവനൂർ . സെക്രട്ടറി ഫൈസൽ കറുകമാട്. ട്രഷറർ സാലി കൂട്ടായി.
വൈസ് പ്രസിഡന്റ്: ഹമീദ് കേച്ചേരി. സുബൈർ നന്നമ്പ്ര. ഷജീബ് അന്നിക്കര.
ജോയിന്റ് സെക്രട്ടറി: മുഹമ്മദ് സലീം. നജീബ് കൊട്ടിയം. ഫസൽ റഹ്‌മാൻ.
നാഷണൽ കൗൺസിൽ അംഗങ്ങൾ . ഖാലിദ് ബംബ്രാണ. അതീഖുറഹ്മാൻ. ജംഷീദ് കോഴിക്കോട് എന്നിവരെ തിരഞ്ഞെടുത്തു.
തിരഞ്ഞെടുത്ത കമ്മറ്റിയെ
പി ഡി പി ചെയർമാൻ അബ്ദുൽ നാസ്സർ മഅ്ദനി പ്രഖ്യാപിച്ചു.


