മംഗളൂരു: ഓറഞ്ച് വില്‍പ്പനയിലൂടെ ലഭിച്ച വരുമാനം കൊണ്ട് ഒരു സ്‌കൂള്‍ തന്നെ നിര്‍മിച്ച പത്മശ്രീ അവാര്‍ഡ് ജേതാവ് ഹരേകള ഹജബ്ബക്ക് നവംബര്‍ എട്ടിന് അവാര്‍ഡ് സ്വീകരിക്കാന്‍ ദല്‍ഹിയില്‍ നിന്ന് ക്ഷണം ലഭിച്ചു. ബുധനാഴ്ച ഇ- മെയില്‍ വഴിയാണ് ഹജബ്ബക്ക് ഇതുസംബന്ധിച്ച സന്ദേശം ലഭിച്ചത്.

മംഗളൂരുവില്‍ ഓറഞ്ച് വിറ്റുകിട്ടിയ സമ്പാദ്യത്തില്‍ നിന്ന് ഹജബ്ബ ജന്മനാടായ ഹരേകളയില്‍ ഒരു സ്‌കൂള്‍ നിര്‍മിക്കുകയും പിന്നീട് ഈ വിദ്യാഭ്യാസസ്ഥാപനത്തിന്റെ വളര്‍ച്ചക്കുവേണ്ടി സ്വന്തം ജീവിതം ഉഴിഞ്ഞുവെക്കുകയുമായിരുന്നു. 2020 ജനുവരി 25നാണ് ഹജബ്ബയ്ക്കുള്ള പത്മശ്രീ അവാര്‍ഡ് പ്രഖ്യാപിച്ചത്. എന്നാല്‍ കോവിഡ് കാരണം ചടങ്ങ് നടന്നിരുന്നില്ല. ഹജബ്ബ നവംബര്‍ 7ന് ദല്‍ഹിയിലേക്ക് പുറപ്പെടും. സി.എന്‍.എന്‍ ഐബി.എന്‍ നല്‍കുന്ന റിയല്‍ ഹീറോ എന്ന ബഹുമതിക്ക് അദ്ദേഹം തിരുഞ്ഞെടുക്കപ്പെട്ടിരുന്നു. 2012 നവംബറില്‍ ബി.ബി.സി ന്യൂസ് ഹജബ്ബയെകുറിച്ച് ‘അണ്‍ ലെറ്റേഡ് ഫ്രൂട്ട് സെല്ലര്‍’ എന്ന തലക്കെട്ടില്‍ ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. മംഗളൂരു സര്‍വകലാശാല അടുത്തിടെ അവരുടെ പാഠ്യപദ്ധതിയില്‍ ഹജബ്ബയെ കുറിച്ച് ഒരു പാഠം ഉള്‍പ്പെടുത്തിയിട്ടുണ്ട്
ഓറഞ്ച് വിൽപന നടത്തുന്ന ഹജ്ജബ്ബയ്ക്ക് പത്മശ്രീ അവാർഡ് സ്വീകരിക്കാൻ ക്ഷണം ; നവംബർ 8ന് ഡെൽഹിയിലെത്തണം
Read Time:1 Minute, 47 Second


